Chapter Title : കടുംകെട്ട് 7 [Arrow]
അവളെ ഇറക്കി വിടാൻ തോന്നിയത്, അവൾ ഇറങ്ങി എന്നും വെച്ച് അവിടെ നിർത്തിയിട്ട് പോരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ, അവളെ വിളിച്ചു വണ്ടിയിൽ കയറ്റി എന്നും വെച്ച് മാനം ഒന്നും ഇടിഞ്ഞു വീഴില്ലായിരുന്നല്ലോ. എന്റ ഈഗോ കാരണം അവൾ ക്ക് എന്തേലും പറ്റിയാൽ... ഞാൻ ഓരോന്ന് ഒക്കെ ഓർത്ത് ടെൻഷൻ അടിച്ചു കൊണ്ട് വണ്ടി വിട്ടു അന്നേരം ആണ് പാലത്തിന്റെ അവിടെ കുറച്ച് ബൈക്ക്കൾ നിർത്തി ഇട്ടിരിക്കുന്ന ഞാൻ കണ്ടത്, എന്തോ സ്പെല്ലിങ് മിസ്റ്റേക് തോന്നിയ ഞാൻ വണ്ടി സ്ലോ ചെയ്തു അന്നേരം ആണ് പാലത്തിന്റെ കൈവരിയിൽ പേടിച്ചു വിറച്ച് ഇരിക്കുന്ന അവളെ കണ്ടത്, ആ കാഴ്ച കണ്ടു എന്റെ എന്റെ നെഞ്ച് ഒന്ന് കാളി. ഞാൻ വണ്ടിനിർത്തി ഇറങ്ങി. എന്നെ കണ്ടപ്പോൾ അവൾ ഏട്ടാ എന്ന് വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അന്നേരം ഞാൻ ചെറുതായി ഒന്ന് അമ്പരന്നു, ആദ്യമായി ആണ് അവൾ എന്നെ അങ്ങനെ വിളിക്കുന്നത്, നെഞ്ചിൽ ചെറിയ കുളിര് ഇറങ്ങിയ പോലെ ഒരു ഫീൽ.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവള് നല്ലത് പോലെ പേടിച്ചിട്ടുണ്ട്. കണ്ണ് ഒക്കെ നിറഞ്ഞു തുളുമ്പി അവൾ എന്നെ ഒന്ന് നോക്കി. അവളുടെ കണ്ണ് നിറഞ്ഞു കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ഒക്കെ ആണ് പക്ഷെ മറ്റൊരാൾ കാരണം അവളുടെ കണ്ണ് നിറഞ്ഞു എന്ന് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സഹിച്ചില്ല. പിന്നെ എനിക്ക് കലിപ്പ് അടക്കാൻ പറ്റിയില്ല, ഒരുമാതിരി rampage ആയിരുന്നു, എനിക്ക് കണ്ട്രോൾ വിട്ടു പോയത് പോലെ. അവമ്മാരെ ഒക്കെ അവിടെ ഇട്ടു
💬 Comments
View all comments