0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2044
ചവിട്ടികൂട്ടി. അവൾ എന്നെ തടഞ്ഞില്ലായിരുന്നേൽ ഒരുപക്ഷെ...
ഞാൻ ഫോൺ എടുത്തു സമയം നോക്കി പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കം വരുന്നില്ല, ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നാലും അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ നിന്ന് രെക്ഷപ്പെടുത്തിട്ട് അവൾ ഒരു താങ്ക്സ് പോലും പറഞ്ഞില്ല, ആർത്തി. Ah അജു നീ അവളുടെ കാര്യം വിട് നാളെ രാവിലെ പ്രാക്ടീസ്ന് പോവേണ്ടതാ, ഉറങ്ങാൻ നോക്ക്, ഞാൻ എന്നോട് തന്നെ പറഞ്ഞു. രാത്രി വൈകി എപ്പഴോ ഉറക്കം പിടിച്ചു. രാവിലെ എഴുന്നേറ്റു ക്ലബ്ബിൽ പോയി. റോഡ് വർക്കും ബേസിക് വാമപ്പും ഒക്കെ കഴിഞ്ഞപ്പോ കോച്ച് വന്നു. ഞാനും നന്ദുവും അടക്കം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നാലുപേരും കോച്ചിന്റെ അടുത്തേക്ക് ചെന്നു. " ചാമ്പ്യൻഷിപ് ന്റെ ഡേറ്റ് വന്നു, വരുന്ന ആറാം തീയതി ആണ് ഫസ്റ്റ് മാച്ച്. അന്ന് രാവിലെ 123 പൗണ്ട് കാറ്റഗറിയും, ഉച്ച കഴിഞ്ഞു 132 പൗണ്ട് കാറ്റഗറിയും ആണ്. 141 ഉം 152 ഉം പൗണ്ട് കാറ്റഗറി മാച്ച് 10 ആം തിയതിയും ആണ് ഷെഡൂള് ചെയ്തിരിക്കുന്നത്. " കോച്ചുപറഞ്ഞു. " സൊ 123 കാറ്റഗറിഎന്ന് പറയുമ്പോ ആദ്യം അജുവിന്റെ മാച്ച് ആണ് അല്ലേ?? " നന്ദു ആണ് ചോദിച്ചത്. നന്ദു welterweight കാറ്റഗറി ആണ് അതായത് 141 പൗണ്ട്, ഞാൻ lightweight ഉം. അവന്റെ മാച്ച് 10 ആം തിയതി ആണ്. " yup, അർജുന്റെ ഫസ്റ്റ് ഒഫീഷ്യൽ മാച്ച് അല്ലേ??, നേർവെസ് ഒന്നുമാവണ്ട, ആറാം തിയതി എന്ന് പറയുമ്പോൾ ഇനി 19 ദിവസം കൂടി. നല്ലത് പോലെ

💬 Comments

View all comments