0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1927
നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ... അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.
ഞാൻ മുഖം ഉയർത്തി പുള്ളിയെ ഒന്ന് നോക്കി, അങ്ങേര് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ മുഖത്ത് എനിക്ക് പരിചയം ഇല്ലാത്ത ഭാവം, സ്നേഹമോ വാത്സല്യമോ ഒക്കെ ആണ്. " അമ്പോ നിന്ന രക്ഷിക്കാൻ hero എത്തിയല്ലോ.. " അവന്മാരിൽ ഒരുത്തൻ ആണ്. അവർ അത് പറഞ്ഞപ്പോൾ അങ്ങേര് എന്നിൽ ഉള്ള നോട്ടം മാറ്റി, അവന്മാരെ ഒന്ന് നോക്കി. അന്നേരം ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, എന്താ പറയുക ഈ മൂവിയിലും മറ്റും ഇരയെ മുന്നിൽ കാണുമ്പോൾ ചെന്നായയിൽ ഒക്കെ വരുന്ന വല്ലാത്ത ഒരുതരം വന്യത ഇല്ലേ, ആ ഒരു ഭാവം ആണ് ആ കണ്ണുകളിൽ. അത്

💬 Comments

View all comments