0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2069
" ഞാൻ മറുപടി കൊടുത്തു. ഫുഡ്‌ കഴിക്കുന്നതിന് എടയിൽ ഏട്ടന്മാരും വല്യച്ചനും ഒക്കെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു ഫുഡ്‌ കഴിച്ചു. ഞാൻ ചുറ്റും നോക്കി അച്ചുനെ ഒന്നും അവിടെ എങ്ങും കാണാൻ ഇല്ല. ഞങ്ങൾ കഴിച്ച് കഴിഞ് എഴുന്നേറ്റു. ഞാൻ എന്റെ റൂമിലേക്ക് പോയി. ഞങ്ങൾ ആമ്പിള്ളേർക്ക് ഒക്കെ സ്വന്തമായി റൂം ഉണ്ട്, പെൺപിള്ളേർ ഒക്കെ രണ്ട് പേർക്ക് ഒരു റൂം എന്നതാണ് കണക്ക്. ഞാൻ റൂമിൽ കയറി ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. ഞങ്ങൾ വരുന്ന പ്രമാണിച് ആവും എല്ലാം അടിച്ചു വാരി വൃത്തി ആക്കി ഇട്ടിട്ടുണ്ട്. ഞാൻ റൂമിലെ ഭിത്തിയോട് ചേർന്ന് ഉള്ള അലമാരയിയുടെ അടുത്തേക്ക് ചെന്നു. മൂന് ഡോർ അലമാരി ആണ് അതിൽ മൂന്നാമത്തെ ഡോർ സ്‌പെഷ്യൽ ആണ്, സത്യത്തിൽ അത് അടുത്ത റൂമിലേക്ക് ഉള്ള ഡോർ ആണ്. ഞാൻ അത് തുറന്ന് അപ്പുറത്തെ റൂമിൽ കയറി. എനിക്ക് മുത്തശ്ശൻ സമ്മാനിച്ച നിധിയുടെ ശേഖരം ആണ് ആ റൂം. മുത്തശ്ശന്റെ ബുക്ക്‌കൾ. തറവാട് മോഡിഫൈ ചെയ്തപ്പോൾ മുത്തശ്ശൻ ഇളയച്ഛനോട് പറഞ്ഞു ചെയ്യിപ്പിച്ചത് ആണ് ഈ ഹിഡൻ ലൈബ്രറി. മുത്തശ്ശൻ എനിക്ക് മുത്തശ്ശൻ തന്ന അവസാനത്തെ സമ്മാനം. ഞാൻ ഷെൽഫിൽ ഇരുന്ന ബുക്കുകളിലൂടെ വിരൽ ഓടിച്ചു. ഒരെണ്ണം എടുത്തു അവിടെ ഉള്ള മുത്തശ്ശന്റെ ചാരുകസേരയിൽ ഇരുന്നു വെറുതെ മറിച് നോക്കി. അന്നേരം മുത്തശ്ശൻ എന്റെ അടുത്ത് ഉള്ളത് പോലെ ഒരു തോന്നൽ. ഓരോ വരിയും വായിക്കുമ്പോൾ മുത്തശ്ശന്റെ ഘനഗംബീരമായ ശബ്ദം എന്റെ ചെവിൽ മുഴങ്ങുന്നപോലെ. അങ്ങനെ ബുക്ക്‌ വായിച്ചിരുന്നു എപ്പോഴോ

💬 Comments

View all comments