0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2067
പറഞ്ഞു തന്നു. അതിന് ശേഷം തറവാട്ടിലേക്ക് വരാൻ ഒരുപാട് ഇഷ്ടം ആയിരുന്നു. ഞാൻ ആശാന്റെ ഒക്കെ കൂടെ യാത്ര പോയിരുന്ന ടൈമിൽ ആണ് മുത്തശ്ശൻ മരിക്കുന്നത്. അതുകാരണം അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് സാധിച്ചില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോഴും മുത്തശ്ശനെ കുറിച്ച് ഓർക്കുമ്പോ എന്റെ കണ്ണ് ഈറൻ ആയോ??
" എന്താ അജു, എന്ത് പറ്റി?? " അപ്പച്ചിയമ്മ, ഞാൻ ഫോട്ടോയിൽ അങ്ങനെ നോക്കി നിന്നതു കൊണ്ട് ആവും എന്നോട് അങ്ങനെ ചോദിച്ചത്. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു. " എന്നാ വാ ഫുഡ്‌ കഴിക്കാം " വല്യമ്മായി. ഞാൻ അമ്മായിയുടെ കൂടെ തീൻ മേശയിലേക്ക് ചെന്നു. അവിടെ ഫുഡ്‌ ഒക്കെ വിളമ്പി വെച്ചിരിക്കുന്നു. മുത്തശ്ശിയും അച്ഛനും വല്യച്ചനും ഇളയച്ഛനും ചിറ്റപ്പന്മാരും ഏട്ടന്മാരും ഒക്കെ എന്നെ കാത്ത് മേശക്ക് ചുറ്റും ഇരിപ്പുണ്ട്. അപ്പച്ചിമാരും അമ്മായിമാരും ഫുഡ്‌ വിളമ്പുന്നു. ഞാനും ചെന്ന് ഇരുന്നു. വല്യമ്മായി എനിക്ക് ചോറുവിളമ്പാൻ പോയി. " ഏട്ടത്തി, അജുവിന് ചോറ് വിളമ്പണ്ട. അവൻ ഡയറ്റിൽ ആണ് " ഞാൻ വല്യമ്മായിയെ തടയുന്നതിന് മുന്നേ അച്ചുന്റെ അമ്മ പറഞ്ഞു. അവർ എനിക്ക് കഴിക്കാൻ ഡ്രൈ ഫ്രൂട്ട്സും സാലഡും കൊണ്ട് വന്നുതന്നു. " സാധാരണ അഞ്ചുവും രാജിയും ഒക്കെ ആണ് ഡെയ്റ്റ് എന്നും പറഞ്ഞു പച്ചില ഒക്കെ തിന്നുന്നത്. നീയും ഈ പണി തുടങ്ങിയോ?? " അപ്പച്ചിയമ്മ ആണ് അത് ചോദിച്ചത്. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു. " എനിക്ക് അടുത്ത ആഴ്ച ഒരു ബോക്സിങ് മാച്ച് ഉണ്ട്. അതിന്റെ പ്രെപറേഷൻ ആണ്

💬 Comments

View all comments