0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2066
നടക്കുന്ന സമയത്ത് ആണ് മുത്തശ്ശന്റെ റൂമിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ ഞാൻ ശ്രദ്ധിക്കുന്നത്. മുത്തശ്ശൻ വർഷങ്ങൾ കൊണ്ട് ശേഖരിച്ച രണ്ടായിരത്തിലേറെ വരുന്ന ബുക്കുകൾ. സൂക്ഷിച്ചു ഉപയോഗിക്കില്ല എന്ന് പറഞ്ഞു മുത്തശ്ശിക്ക് പോലും ആ ബുക്കുകളിൽ ഒന്ന് തൊടാൻ പോലും അനുവാദം മുത്തശ്ശൻ കൊടുത്തിരുന്നില്ല. മുത്തശൻ അറിഞ്ഞാൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടും ആരും അറിയാതെ ബുക്ക്‌ എടുക്കും റൂമിൽ പോയി ഇരുന്നു വായിക്കും തിരിച്ചു കൊണ്ടോയി വെക്കും. ഇതൊന്നും ആരും അറിയുന്നില്ല എന്ന് ആയിരുന്നു എന്റെ വിചാരം. ഒരുദിവസം എടുത്ത ബുക്ക്‌ തിരിച്ചു വെക്കാൻ പോയ എന്നെ മുത്തശ്ശൻ കയ്യോടെ പിടിച്ചു. പണിപാളി എന്ന് തന്നെ ആണ് ഞാൻ ഓർത്തത്. നല്ല വള്ളി ചൂരൽ മുത്തശ്ശന്റെ അടുത്ത് ഉണ്ട് ഞങ്ങൾക്ക് എല്ലാർക്കും അത് കൊണ്ട് ആവശ്യതിന് അടി കിട്ടിയിട്ടും ഉണ്ട്. വള്ളി ചൂരൽ കൊണ്ടുള്ള അടി കൊണ്ട് എന്റെ ചന്തി പൊളിയും എന്ന് ഓർത്ത് പേടിച്ചു കണ്ണ് ഒക്കെ ഇറുക്കി അടച്ചു നിന്ന എന്റെ തലയിൽ മുത്തശ്ശൻ പതിയെ തലോടി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കയ്യിൽ വലിയ ഒരു ബുക്കും പിടിച്ചു പുഞ്ചിരിചു കൊണ്ട് നിൽക്കുന്ന മുത്തശ്ശനെ ആണ് കണ്ടത്. മുത്തശ്ശൻ ആ ബുക്ക്‌ എന്റെ കയ്യിൽ തന്നു. അന്ന് മുതൽ ആണ് ഞാനും മുത്തശ്ശനും ആയി നല്ലൊരു ബോണ്ടിങ് തുടങ്ങിയത്. എല്ലാരും ഭയത്തോടെ നോക്കി ഇരുന്ന മുത്തശ്ശൻ എന്റെ കൂട്ടുകാരനെ പോലെ ആയി. എനിക്ക് ഭാവനയുടെ വലിയ ലോകം കാണിച്ചു തന്നത് മുത്തശ്ശൻ ആണ്. എനിക്ക് കട്ടി ആയ ബുക്ക്‌കൾ മുത്തശ്ശൻ വായിച്ചു അർഥം

💬 Comments

View all comments