0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2063
ഞാൻ എല്ലാർക്കും മറുപടി കൊടുത്തു. പിന്നെ ചുമരിൽ മാല ഇട്ട് വെച്ചിരുന്ന മുത്തശ്ശന്റെ ഫോട്ടോയുടെ അടുത്ത് ചെന്നു. മുത്തശ്ശൻ, ex മിലിറ്ററി ആയിരുന്നു. കേണൽ വിദ്യാധരൻ. തറവാടിനെ കുറിച്ച് അങ്ങനെ ഓർക്കാൻ രസമുള്ള ഓർമ്മകൾ അധികം ഒന്നും എനിക്ക് ഇല്ല. മുത്തശ്ശൻ ആയിരുന്നു തറവാടുമായി എന്നെ ചേർത്തു നിർത്തുന്ന ഏറ്റവും
മനോഹരമായ കണ്ണി. മുത്തശ്ശനെ കുറിച്ച് പറയുകയാണേൽ നല്ല കൊമ്പൻ മീശയും ആറടി പൊക്കവും അതിനൊത്ത ശരീരവും ഒക്കെ ആയി ഒരു ടിപ്പിക്കൽ പട്ടാളക്കാരൻ. മുഖത്ത് എപ്പോഴും ഗൗരവം ആണ്. അങ്ങനെ ആരും മുത്തശ്ശനെ ചിരിച്ച മുഖത്തോടെ കണ്ടിട്ട് കൂടിയില്ല. ഞങ്ങൾ പിള്ളേർക്ക് തുടങ്ങി മുത്തശ്ശിക്ക് പോലും മുത്തശ്ശനെ ഭയം ആണ്. മൂക്കത്ത് ആണ് ശുണ്ഠി, ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിന് ദേഷ്യപ്പെടും. പോരാത്തതിന് നല്ലത് പോലെ പിടിവാശിയും ഉണ്ട്. ചുരുക്കി പറഞ്ഞാൽ മുത്തശ്ശന്റെ ചെറിയ പതിപ്പ് ആണ് ഞാൻ എന്നാണ്‌ എല്ലാരും പറയാറുള്ളത്. എന്റെ കുഞ്ഞിലെ തറവാട്ടിൽ വെക്കേഷന് നിൽക്കാൻ വരുന്നത് എനിക്ക് അത്ര ഇഷ്ടം ഉള്ള കാര്യം ആയിരുന്നില്ല. കാരണം എനിക്ക് കസിൻസ് ആയി നാല് ഏട്ടന്മാരും ബാക്കി മൊത്തത്തിൽ പെങ്ങന്മാരും ആയിരുന്നു. പെങ്ങന്മാർ അവളുമാര് ആയിട്ട് ഞാൻ കമ്പനി ആവുന്ന പോയിട്ട് അങ്ങനെ സംസാരിക്കാറുപോലുമില്ലാ യിരുന്നു. ഏട്ടന്മാർ ആണെങ്കിൽ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടില്ല, അവർ എല്ലാം എന്നെ ഒരു കോമഡി പീസ് ആയി ആണ് കണ്ടിരുന്നത്. എന്നെ കളിയാക്കുന്നത് ആയിരുന്നു അവരുടെ പ്രധാന വിനോദം. നന്ദു എന്റെ കൂടെ വരും എങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവൻ ഇവിടെ നിൽക്കാറില്ല. അങ്ങനെ ബോർ അടിച്ചു

💬 Comments

View all comments