0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2062
പുറകിൽ കയറി. അഞ്ചുവും അവളുടെ കൂടെ കയറി. അഞ്ചു അവളോട്‌ ഓരോന്ന് ഒക്കെ പറഞ്ഞു ചിരിക്കുകയാണ്. ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് പോലും ഒരുനിമിഷം ആലോചിച്ചു പോയി. അത്ര ഫ്രണ്ട്ലി ആയി ആണ് അവൾ ആരതിയോട് പെരുമാറുന്നത്. ' നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും ..നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും ' ഞാൻ എംടി യുടെ വരികൾ മനസ്സിൽ ആലോചിച്ചു വെറുതെ പുഞ്ചിരിചു. അച്ചു എന്താ ചിരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു. ഞങ്ങൾ ഉച്ചയോടെ നാട്ടിൽ എത്തി. കല്യാണശേഷം ആദ്യമായി അല്ലേ തറവാട്ടിൽ വരുന്നത്. മുത്തശ്ശി എന്നെയും ആരതിയേയും ഒരുമിച്ച് നിർത്തി ആരതിഉഴിഞ്ഞ് ഒക്കെ ആണ് അകത്തു കയറ്റിയത്. തറവാട്ടിൽ ബന്ധുക്കൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. ഇപ്പൊ തറവാട്ടിൽ താമസിക്കുന്നത് വല്യഛനും ഇളയഛനും ആണ്. അച്ഛന് അഞ്ചു സഹോദങ്ങൾ ആണ് ഉള്ളത്, ഒരു ഏട്ടൻ , ഒരു ചേച്ചി, രണ്ടു അനുജത്തിമാർ പിന്നെ ഒരു അനിയനും . അച്ഛൻ മൂനാമത്തെ പുത്രൻ ആണ്. തറവാട് നല്ല പഴക്കം ഉള്ള ഒന്ന് ആയിരുന്നു എന്നാ രണ്ടോ മൂനോ കൊല്ലം മുമ്പ് ഇളയച്ഛൻ മോഡിഫൈ ചെയ്തു. ഇപ്പൊ പുറമെ ന്ന് കാണുബോൾ പഴമ തുളുമ്പുന്ന ആഢ്യത്വം ഉള്ള ഒരു തറവാട്. എന്നാ എല്ലാവിധ ആധുനിക സൗകര്യങ്ങളുംഒക്കെ ഉണ്ട്. അഞ്ചുവും അച്ചുവും ആരതിയെ വിളിച്ചു കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പരിചയപ്പെടുത്താൻ പോയി. വല്യഛനും അപ്പച്ചിമാരും ഒക്കെ വന്നു എന്നോട് വിശേഷങ്ങൾ ചോദിച്ചു.

💬 Comments

View all comments