0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2061
മുഖം. " എന്താടി " ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു. അവൾ ഒന്നുമില്ല എന്ന് പറയുംപോലെ ചുമൽ കൂച്ചി കാണിച്ചു. ഇത്തതെന്ത് കൂത്ത്?? സാദാരണ ഞാൻ എന്താടി എന്ന് ചോദിച്ച തിരിച്ചു അതിനേക്കാൾ കടുപ്പത്തിൽ എന്ത് എന്ന് തിരികെ ചോദിക്കുന്നവൾ ആണ് ഇപ്പൊ കാറ്റു പോയ ബലൂൺ പോലെ ഇരിക്കുന്നത്. ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
" എന്താ ഇവിടെ ഇരിക്കുന്നെ?? ഉറങ്ങുന്നില്ലേ?? " ഇത്തിരി കടുപ്പത്തിൽ തന്നെ ആണ് ഞാൻ ചോദിച്ചത്. അവൾ വെറുതെ ഒന്ന് മൂളിയിട്ട് എഴുന്നേറ്റു പോയി. എന്തോ കാര്യമായി പറ്റിയിട്ടിണ്ട് എന്ന് ഓർത്ത് കൊണ്ട് ഞാനും പുറകെ എന്റെ റൂമിലേക്ക് ചെന്നു. പിന്നയും ഒരുപാട് വൈകി ആണ് ഉറങ്ങിയത്. " ചേട്ടായി എഴുന്നേറ്റെ, എന്നാ ഉറക്കം ആണ് ?? നമുക്ക് പോവണ്ടേ?? " അച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. അവൾ പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു. " ha ഒരു പത്തു മിനിറ്റ്" എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു. വാം അപ്പ്‌ ഒക്കെ ചെയ്തിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു റെഡിയായി. താഴേക്ക് ചെന്നു. അച്ചുവും ആരതിയും അഞ്ജുവും എന്നെ കാത്ത് ഇരിക്കുകയായിരുന്നു. അവർ ഫുഡ്‌ ഒക്കെ കഴിച്ചു. എനിക്ക് ഉള്ള സാലഡ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അത് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. വീട് പൂട്ടി താക്കോൽ വാച്ചറിന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങൾ കാർ എടുത്തു. അച്ചു ആണ് എന്റെ ഒപ്പം മുന്നിൽ ഇരിക്കുന്നത് ആരതി പനികോൾ ഉണ്ട് ഫ്രണ്ടിൽ ഇരുന്നു ac അടിച്ചാൽ പണിയാവും എന്നും പറഞ്ഞ്

💬 Comments

View all comments