Chapter Title : കടുംകെട്ട് 7 [Arrow]
നിന്റെ കരണം ഞാൻ അടിച്ചു പൊളിക്കും. നിന്റെ കവിളിൽ പാട് വീണാൽ ഞാൻ അച്ചൂനോട് കാരണം പറയേണ്ടി വരും. അതിന് എനിക്ക് താല്പര്യം ഇല്ല. എന്റെ നിയന്ത്രണം വിടുന്നതിനു മുന്നേ പോവാൻ നോക്ക്." ഞാൻ കലിപ്പിൽ പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി. വാതിന്റെ അടുത്തേക്ക് നടന്നു. കൊളുത്ത് എടുക്കാൻ പോയ അവൾ ഒരു നിമിഷം നിന്നു പിന്നെ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.
" ആരതി. എന്റെ കയ്യിൽ നിന്ന് ചേട്ടായിയെ തട്ടി എടുത്ത അവൾ ചേട്ടായിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കും എന്ന് കരുതേണ്ട. " എന്നും പറഞ്ഞു കണ്ണ് തുടച്ചിട്ട്, വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ ദേഷ്യത്തോടെ കട്ടിലിലേക്ക് മലന്നു കിടന്നു.
' ബ്ലഡി women തുണി ഉരിഞ്ഞു കാണിച്ചാൽ ആണുങ്ങൾ ഒക്കെ മയങ്ങും എന്നാണ് വിചാരം ' ഞാൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് മൊത്തത്തിൽ കലങ്ങി മറിയുകയാണ്. കൊറേ നേരം കൂടി അങ്ങനെ കിടന്നു. പിന്നെ എഴുന്നേറ്റു റൂമിലെ മിനിഫ്രിഡ്ജ് തുറന്നു. അതിൽ വെള്ളം ഇല്ലായിരുന്നു. ഞാൻ അടുക്കളയിലേക്ക് നടന്നു, അവിടെ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു തിരികെ റൂമിലേക്ക് പോവാൻ നേരം ആണ് ഹാളിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയത്. ഞാൻ ഹാളിലെ ലൈറ്റ് ഓൺ ചെയ്തു, ആരതി ആയിരുന്നു. എന്തോ ചിന്തയിൽ ആണ്. ലൈറ്റ് ഇട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി ചിന്തയിൽ നിന്ന് ഉണർന്നു. എന്നെ കണ്ടു കണ്ണ് ഒന്ന് മിഴിച്ചു. ഉണ്ടക്കണ്ണി. കടന്നൽ കുത്തിയ പോലെ ഒരുകിന്റൽ ഉണ്ട്
💬 Comments
View all comments