Chapter Title : കടുംകെട്ട് 7 [Arrow]
കൊണ്ട് വന്നു അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്തു പതിച്ചു. ആ നിമിഷം എന്തോ എനിക്ക് ആരതിയുടെ മുഖം ഓർമ്മ വന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ ചുണ്ട് പൊത്തി പിടിച്ചു അവളെ തടഞ്ഞു. എന്റെ ദേഹത്തു നിന്ന് തള്ളി മാറ്റി. അവൾ കട്ടിലിലേക്ക് വീണു.
" അഞ്ചു എഴുന്നേറ്റു പോവാൻ നോക്ക് " ഞാൻ ദേഷ്യത്തിൽ അവളോട് പറഞ്ഞിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവളും കട്ടിലിൽ നിന്ന് എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
" But വൈ?? ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ ചേട്ടായിയെ. ഒളിഞ്ഞും തെളിഞ്ഞും പലതവണ ഞാൻ അത് ചേട്ടായിയോട് പറയാതെ പറഞ്ഞു. അന്നേരം ഒക്കെ സ്ത്രീ വിരോധം എന്നൊക്ക പറഞ്ഞു എന്നെ അവഗണിച്ചു. ചേട്ടായിക്ക് ബോക്സിങ് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ട് ഞാനും ബോക്സിങ്ന് ഒക്കെ ചേർന്നു. കോളേജ് ബോക്സിങ് ചാമ്പ്യൻ ആയി, മുടി ഒക്കെ വെട്ടി ഈ കോലം കെട്ടി. എന്നിട്ട് ഇപ്പൊ എവിടെന്നോ കയറി വന്ന അവളോട് ചേട്ടായിക്ക് പ്രേമം പോലും, എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല. എനിക്ക് എന്താ ഒരു കുറവ്?? സൗന്ദര്യം ഇല്ലേ?? വിദ്യാഭ്യാസം ഇല്ലേ?? പണം ഇല്ലേ??
ആരതി, വെറുമൊരു ആട്ടോക്കാരന്റെ മോള്, അവൾക്ക് എന്നെക്കാളും എന്ത് കോളിറ്റി ആണ് ചേട്ടായി കണ്ടത്?? that bloody bitch, that fucking സ്ലട്ട്... " അവൾ ആ വാചകം പൂർത്തി ആക്കുന്നതിനു മുന്നേ തന്നെ ഞാൻ അവളുടെ കഴുത്തിനു കുത്തിപിടിച്ചു.
" ഇനി ഒരു അക്ഷരം മിണ്ടിയാൽ
💬 Comments
View all comments