Chapter Title : കടുംകെട്ട് 7 [Arrow]
നിറയും..
മുത്തപ്പൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു, അത് കണ്ടു അച്ഛനും മറ്റുള്ളവരും അത്ഭുതത്തോടെ ഞങ്ങളുടെ പുറകെ വന്നു. കാരണം ഒന്ന് സാധാരണ മുത്തപ്പൻ കയറാറുള്ളത് അവസാന ദിവസം നാഗരാജാവിന്റെ പൂർണ്ണകളത്തിന്റെ അന്ന് ആണ്, രണ്ട് മുത്തപ്പൻ ആർക്കും അനുഗ്രഹം കൊടുക്കാറില്ല, ഒന്നും അരുൾ ചെയുകയും ചെയ്യാറില്ല. അത് കൊണ്ട് തന്നെ ആണ് എന്റെ കയ്യ് പിടിച്ചു മുത്തപ്പൻ നടന്നപ്പോൾ എല്ലാരും അമ്പരപ്പോടെ കൂടെ വന്നത്. മുത്തപ്പൻ എന്റെ കയ്യ് പിടിച് ആരതിയുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. ആരതി പേടിച്ച് എന്റെ പിന്നിൽ മറഞ്ഞു നിന്നു, മുത്തപ്പൻ തിരിഞ്ഞു ആരോ നേദിച്ച കരിക്ക് എടുത്തോണ്ട് വന്നു നെഞ്ചോടു ചേർത്ത് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അത് അത് എന്റെ നേരെ നീട്ടി കുടിക്കാൻ കൈ കൊണ്ട് കാണിച്ചു. ഞാൻ ഒരു സിപ്പ് എടുത്തു അന്നേരം എന്റെ കയ്യിൽ നിന്ന് കരിക്ക് വാങ്ങി ആരതിയുടെ കയ്യിൽ കൊടുത്തു. അവൾ പേടിയോടെ എന്നെ നോക്കി. ഞാൻ കുടിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അവൾ അത് വാങ്ങിച്ചു കുടിച്ചു. അവളും ഒരു സിപ് എടുത്തപ്പോൾ മുത്തപ്പൻ അത് വാങ്ങിച്ചു കളഞ്ഞു. പിന്നെ മുത്തപ്പൻ നാഗത്താന്മാരുടെ ചിത്രകൂടത്തിന്റെ അടുത്തേക്ക് പോയി, അവിടെ നിന്ന് ഒരു പിടി മഞ്ഞൾ വാരികൊണ്ട് ആരതി യുടെ അടുത്തേക്ക് വന്നു. അവൾ എന്റെ കയ്യിൽ അമർത്തി പിടിച്ചു. പെണ്ണ് നല്ലത് പോലെ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നുമില്ലന്ന് പറയും പോലെ കണ്ണ് അടച്ചു കാണിച്ചു. മുത്തപ്പൻ ആ മഞ്ഞൾ
💬 Comments
View all comments