0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2080
അടുത്ത ഏത് നിമിഷത്തിൽ വേണമെങ്കിലും അച്ചു തുള്ളി തുടങ്ങും.
എന്റെ ഊഹം തെറ്റിയില്ല, അച്ചു പതിയെ ആടിതുടങ്ങി, അപ്പോഴേ ആരതിയുടെ മുഖം മാറി, അവൾ വിളറി വെളുത്തു, അച്ചു ആരതി യുടെ അടുത്ത് നിന്ന് അലറി കൊണ്ട് കളത്തിന്റെ അടുത്തേക്ക് ഓടി. ആരതി പേടിച്ചു കരഞ്ഞില്ലന്നെ ഉള്ളു. അവൾ നെഞ്ചിൽ കയ്യ് വെച്ച് ശ്വാസം വലിച്ച് വിട്ടു. ഞാൻ അതൊക്കെ കണ്ട് ചിരി അടക്കാൻ പെട്ട പാട്. അവൾ അത് കണ്ടു കെറുവിക്കുന്ന പോലെ എന്നെ നോക്കി. Ohhh അന്നേരം പെണ്ണ് എന്നാ ക്യൂട്ട് ആർന്നെന്നോ, ക്യൂട്ട്?? What the fuck അജു?? എനിക്ക് ഇവളോട് ശരിക്കും പ്രേമം ആയി തുടങ്ങിയോ?? നോവേ. ഹോൾഡ് യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പേടിപ്പിച്ചു. അച്ഛൻ അച്ചുവിനെ പട്ട്‌ ഉടുപ്പിച്ചു, ആരെക്കെയോ പനിനീരും കരിക്കും ഒക്കെ കൊണ്ട് കൊടുത്തു, ആരെയൊക്കെയോ പിടിച്ചു നിർത്തി അവൾ അനുഗ്രഹിക്കുകയും വെളിപാട് നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്, ആരതി പേടിയും കൗതുകവും ഒക്കെ നിറഞ്ഞ ഭാവത്തിൽ ഇതൊക്കെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആരോ എന്റെ തോളിൽ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി. വല്യച്ഛൻ, അല്ല മുത്തപ്പൻ. മുത്തപ്പൻ, ഞങ്ങളുടെ തറവാട്ടിൽ പണ്ട് ജീവിച്ചിരുന്ന ഒരു മാന്ത്രികൻ ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു ശിഷ്യമാർ കാവിൽ ആവാഹിച്ചു കുടി ഇരുത്തി എന്നാണ് വിശ്വാസം. തറവാടിനെ സംരക്ഷിചു പോവുന്നത് അദ്ദേഹം ആണ്. കാലങ്ങൾ ആയി വല്യച്ഛനിൽ ആണ് മുത്തപ്പൻ കൂടുന്നത്, ചെമ്പട്ട് തലയിൽ കെട്ടി, കണ്ണുരുട്ടി വല്യച്ഛന്റെ നിൽപ്പ് കാണുമ്പോഴേ ഒരു ഭയം ഉള്ളിൽ

💬 Comments

View all comments