Chapter Title : കടുംകെട്ട് 7 [Arrow]
ഒക്കെ കിടന്നിട്ടുണ്ടെലും എനിക്ക് ഒന്നുമില്ല, ഇപ്പൊ നിന്റെ പേര് ആരതി അർജുൻ എന്നാ, അർജുൻ എന്ന വാലു നിന്റെ പേരിന്റെ കൂടെ ഉള്ളടുത്തോളം നിന്നെ വേറെ ഒരുത്തനും തൊടില്ല അതിപ്പോ നിന്റെ സമ്മതത്തോടെ ആണെങ്കിൽ പോലും " പുള്ളി അത്രയും പറഞ്ഞിട്ട് വണ്ടിയുടെ സ്പീഡ് കൂട്ടി.
" what the..." ഞാൻ പറഞ്ഞത് പൂർത്തി ആക്കാതെ നിർത്തി. അത് കേട്ടപ്പോൾ എനിക്ക് നല്ലത് പോലെ ദേഷ്യവും സങ്കടവും വന്നു, ഇയാൾ എന്നെ പറ്റി എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നെ ഞാൻ കണ്ണിൽ കണ്ടവരുടെ കൂടെ ഒക്കെ... ഛെ...പുള്ളിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് അറിയാവുന്ന കൊണ്ടും സങ്കടം വന്നു വാക്കുകൾ കിട്ടാത്ത കൊണ്ടും ഞാൻ മുഖം വെട്ടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു. മുരടൻ ആ മൂഡ് കളഞ്ഞു. പിന്നീട് വീട് എത്തുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി, അവരെ ഒന്നും വിഷമിപ്പിക്കണ്ട എന്ന് ഓർത്ത് മുഖത്തു ഒരു പുഞ്ചിരി വരുത്തി. പുള്ളി ബെൽ അടിച്ചു. അച്ചു ആണ് വാതിൽ തുറന്നത്.
" ചേട്ടായി " എന്നും വിളിച്ചു കൊണ്ട് ഒരുത്തി വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു. പുള്ളി അവളെ ഒന്ന് നോക്കി പിന്നെ അവളുടെ പിടുത്തം വിടുവിച്ചു തള്ളി മാറ്റി. അവൾക്ക് ഒരു ഇരുപതു വയസ്സ് കാണും, മുടി ബോയ് കട്ട് ചെയ്തിരിക്കുന്നു,
തുടയുടെ അത്ര ഇറക്കം മാത്രം ഉള്ള ഒരു ഷോർട്ട്സും സ്ലീവ് ലെസ് ആയ ബനിയനും ആണ് വേഷം, ഒരുമാതിരി tomboyish girl, നല്ലത് പോലെ ബിൽഡ് ചെയ്ത
💬 Comments
View all comments