0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1941
ഇഴച്ചു കൊണ്ട് പോവുകയാണ്, ഒരു
ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ പുള്ളി അവന്റെ മുടിയിൽ കുത്തിപിടിച്ചു കൊണ്ട് തന്നെ അവനെ ഉയർത്തി, മുഖം പിടിച്ചു ബൈക്കിന്റെ ടാങ്കിൽ ഇടിച്ചു. ഒന്നും രണ്ടും തവണ അല്ല അവനെ അങ്ങനെ ഇടിച്ചു കൊണ്ട് ഇരുന്നു. അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ടാങ്ക്ന്റെ പുറത്തു കൂടി ഒഴുകി. ഞാൻ ചെന്ന് പുള്ളിയുടെ കയ്യിൽ പിടിച്ചു വേണ്ട എന്ന ഭാവത്തിൽ നോക്കി. അന്നേരം പുള്ളി അവനെ വിട്ടു. " ചാവുന്നതിന് മുന്നേ ഇവന്മാരെ ഒക്കെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇടാൻ നോക്ക് " ബാക്കി ഉള്ളവരോട് ഇത്രയും പറഞ്ഞിട്ട് പുള്ളി എന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു. "ആരു വന്നു വണ്ടിയിൽ കയറൂ " എന്നോട് പറഞ്ഞിട്ട് പുള്ളി വണ്ടിയിൽ കയറി, ഞാനും ഒപ്പം കയറി. പുള്ളി വണ്ടി എടുത്തു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നല്ലത് ഹാപ്പി ആയിരുന്നു, പുള്ളിക്കാരന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. അച്ഛനും നന്ദേട്ടനും ഒക്കെ പറഞ്ഞത് ശരിയാണ്. എന്നോട് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്. ഈഗോ കാരണം പുറത്ത് കാണിക്കാത്തതാ മുരടൻ. ഇനി ശരിയാക്കി തരാം ഞാൻ ഒരു പുഞ്ചിരിയോടെ മനസ്സിൽ ഓർത്തു. ഞാൻ പുള്ളിയെ നോക്കി ചിരിക്കുന്നത് പുള്ളി കണ്ടു, അന്നേരം പുള്ളിയുടെ മുഖത്തെ പുഞ്ചിരി മാറി. സ്ഥിരം ഉള്ള ഭാവം വന്നു. " നിനക്ക് ഒരു ദിവസം അവന്മാരുടെ കൂടെ ചെലവഴിക്കുന്നത് വലിയ പ്രശ്നം ഉള്ള കാര്യം അല്ലെന്ന് അറിയാം, കല്യാണത്തിന് മുമ്പ് നീ ആരുടെ കൂടെ

💬 Comments

View all comments