0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1939
ഒക്കെ തടുക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല അങ്ങനെ തന്നെ നിന്ന് മുഴുവൻ ഇടിയും കൊണ്ടു. ഒരു മിനിറ്റ് തികച്ച് എടുത്തില്ല മൊട്ട ഇടികൊണ്ടു തളർന്നു, ചോര തുപ്പി പുള്ളിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു, അവന്റെ ബോധം ഉള്ള ബാക്കി കൂട്ടാളികൾ ഒക്കെ ഇത് കണ്ടു പേടിച്ചിരുന്നു. ഓടണോ വേണ്ട യോ എന്ന ഭാവത്തിൽ അങ്ങേരെ തന്നെ നോക്ക് നിൽക്കുവാണു. ഇത് കണ്ടപ്പോൾ എനിക്ക് ഇത്തിരി അഭിമാനവും സന്തോഷവും ഒക്കെ തോന്നി. പുള്ളി മുട്ട് കുത്തി ഇരുന്ന മൊട്ടയുടെ മുഖത്തു കുത്തിപ്പിടിച്ചു, പിന്നെ ദേഷ്യത്തിൽ തലപിടിച്ചു റോട്ടിൽ ഇട്ടു കുത്തി, അവന്റെ തലപൊട്ടി ചോര ഒഴുകി. അത് കണ്ട് അവന്മാരെ പോലെ എനിക്കും ചെറിയ പേടി തോന്നാതെ ഇരുന്നില്ല. പുള്ളി മൊട്ടയെ വിട്ടിട്ട് എഴുന്നേറ്റു ബാക്കി ഉണ്ടായിരുന്ന നാലു പേരുടേം അടുത്തേക്ക് നടന്നു. അവന്മാർ പേടിച്ചു പുറകിലേക്ക് മാറി. പെട്ടന്ന് ഞാൻ ആദ്യം കണ്ട ആ മുടിയൻ അവന്റെ ഫസിനോയിൽ നിന്ന് എന്തോ പുറത്ത് എടുത്തു. വാളിന്റെ അത്ര നീട്ടം ഇല്ലാത്ത എന്നാൽ സാധാ കത്തിയേക്കൾ വലിപ്പം ഉള്ള ഒരു കത്തി. അവൻ പുള്ളിയുടെ നേരെ ആ കത്തി വീശി, പുള്ളിക്കാരൻ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി അവന്റെ കയ്യിൽ കയറിപിടിച്ചു. പിന്നെ അവന്റെ കയ്യ് പിടിച്ചു തിരിച്ചു ബലത്തിൽ ആ കത്തി അവനെ കൊണ്ട് അവന്റെ തന്നെ തുടയിൽ കുത്തി ഇറക്കി, അവൻ അലറികരഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ പുള്ളി അവന്റെ മുടിയിൽ കുത്തി പിടിച്ചു വലിച്ച്

💬 Comments

View all comments