Chapter Title : കടുംകെട്ട് 7 [Arrow]
എന്നൊരു അലർച്ചയോടെ അന്നേരം രണ്ട് പേര് പുള്ളിയുടെ നേരെ ഓടി വന്നു. പുള്ളി മുന്നേ വന്നവന്റെ ഇടിയിൽ നിന്ന് ഒഴിഞ്ഞു മാറി പുറകെ വന്നവന്റെ അടുത്തേക്ക് ചെന്നു ഇടതുകൈ കൊണ്ട് അവന്റെ ഇടി തടുത്തിട്ട് വലതു കൈ കൊണ്ട് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു. അനായാസം അവനെ പിടിച്ചുയർത്തി. അന്നേരം ആദ്യം വന്നവൻ വീണ്ടും പുള്ളിയുടെ നേരെ ചീറി അടുത്തു. ചവിട്ടാൻ ആയി ഉയർന്നു ചാടി, പുള്ളി ചാക്ക് കെട്ടു വലിച്ച് എറിയും പോലെ പുള്ളിയുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടാമത് വന്നവനെ, ഉയർന്നു ചാടിയവന്റെ മേത്തേക്ക് എറിഞ്ഞു. പുള്ളി കഴുത്തിൽ ഞെക്കിപിടിച്ചപ്പോഴേ അവന്റെ ബോധം പോയിരുന്നു. രണ്ടുപേരും താഴെ വീണു.
" ഏട്ടാ " ലീഡർ മൊട്ട പുള്ളിക്കാരനെ പുറകിൽ നിന്ന് ചവിട്ടാൻ വരുന്നത് കണ്ടു ഞാൻ വിളിച്ചു. പക്ഷെ ഞാൻ വിളിക്കുന്നതിനുള്ളിൽ മൊട്ട അങ്ങേരെ ചവിട്ടി ഇട്ടിരുന്നു. പുള്ളി വീണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റു. ഒരു ചിരിയോടെ കയ്യ് നെഞ്ചിൽ കുത്തി വിരലിലെ ഞൊട്ട ഒടിച്ചു. എന്നെ നോക്കി ഒന്ന് കണ്ണ് അടച്ചു കാണിച്ചു, പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.
മൊട്ട പുച്ഛഭാവത്തിൽ അങ്ങേരെ നോക്കി ചിരിച്ചു. പിന്നെ കയ്യ് കൊണ്ട് വെല്ലുവിളികും പോലെ വരാൻ പറഞ്ഞു വിളിച്ചു. കണ്ണ് അടച്ചു തുറക്കുന്ന ആ ഒരു നിമിഷമേ എടുത്തുള്ളൂ, അങ്ങേര് അവന്റെ തൊട്ട് പറ്റെ എത്തി, എന്നെപ്പോലെ അവനും ആ സ്പീഡും മൂവ്മെന്റും കണ്ടു അമ്പരന്നു നിൽക്കുകയായിരുന്നു, പുള്ളി ചറ പറാന്ന് അവന്റെ നെഞ്ചിലും വയറ്റിലും മാറി മാറി ഇടിച്ചു. മൊട്ടക്ക് ആ ഇടി
💬 Comments
View all comments