0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1934
എന്റെ പേടി ഒക്കെ അസ്ഥാനത്ത് ആയിരുന്നു എന്ന് മനസ്സിലായി. പിന്നെ അവിടെ നടന്നത് ഒക്കെ ഒരുമാതിരി തെലുങ്ക് ഫിലിം കണ്ട ഫീലിംഗ്. എന്നെ പിടിക്കാൻ വന്നവന്റെ കയ്യിൽ പുള്ളി പിടുത്തം മുറുക്കിയപ്പോൾ അവൻ വിടുവിക്കാൻ നോക്കി. അന്നേരം പുള്ളി അവന്റെ പിന്നിലേക്ക് കയറി അവന്റെ കയ്യ് പിടിച്ചു പുറകിലേക്ക് തിരിച്ചു, ഒരു കയ്യ് അവന്റെ പിൻകഴുത്തിൽ പിടിച്ചു മറു കൈ കൊണ്ട് അവന്റെ കൈ മുകളിലേക്ക് പൊക്കി, അവൻ വേദന കൊണ്ട് കുനിഞ്ഞു. പുള്ളി പിന്നയും അവന്റെ കയ്യ് ഉയർത്തി. ഒരു ശബ്ദത്തോടെ അവന്റെ കയ്യ് ഷോൾഡറിന്റെ അവിടെ വെച്ച് ഒടിഞ്ഞു. അവന്റെ മുഖം ഒക്കെ മാറി വേദന കാരണം വലിയ ശബ്ദത്തിൽ അലറി കരഞ്ഞു. അവന്റെ കരച്ചിൽ കണ്ടു പേടിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. " ഏയ്‌, കരയല്ലേ മോനുസേ, നിന്റെ കരച്ചിൽ കേട്ട് എന്റെ ആരു മോള് പേടിക്കുന്ന കണ്ടില്ലേ " അങ്ങേരുടെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത്. പുള്ളി പുറകിൽ നിന്ന് അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറയുകയാണ്. പെട്ടന്ന് അങ്ങേരുടെ ഭാവം മാറി. അവന്റെ പെടലി പിടിച്ചു തിരിച്ചു. അവൻ കരച്ചിൽ നിർത്തി. പുള്ളി പിടുത്തം വിട്ടപ്പോൾ അവൻ നിശ്ചലം ആയി താഴേക്ക് പതിച്ചു. അവൻ മരിച്ചോ എന്ന് ഒരു നിമിഷം ഞാൻ പേടിച്ചു. എന്റെ ഭയം മനസ്സിലായിട്ട് എന്നോളം പുള്ളി അവന്റെ കഴുത്തിൽ വിരൽ വെച്ച് പൾസർ നോക്കിയിട്ട്, മരിച്ചിട്ടില്ല എന്ന് പറയുമ്പോലെ എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.
" ഡാ "

💬 Comments

View all comments