Chapter Title : കടുംകെട്ട് 7 [Arrow]
നിറഞ്ഞ ചിരി വിടർന്നു.
" അവന്റെ കിത്ത കേട്ടു നിൽക്കാതെ പോയി അവളെ പിടിച്ചോണ്ട് വാടാ " കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്നവൻ പറഞ്ഞു. അന്നേരം ഒരുത്തൻ ഒരു വഷളൻ ചിരിയോടെ മുന്നോട്ട് വന്നു. ഞാൻ പേടിച് ഒന്നൂടെ പുറകിലേക്ക് മാറി. അന്നേരം അങ്ങേർ അവന്റെ കയ്യിൽ കയറി പിടിച്ചു.
" എണ്ണം എടുത്താൽ ഞാൻ ഇഷ്ട്ടപെടുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ഞാൻ വെറുക്കുന്ന കാര്യങ്ങൾ ആണ് ഉള്ളത്. അതിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ സാധനങ്ങൾ മറ്റുള്ളർ എടുത്തു കളിക്കുന്നത് ആണ്, and now you dare to touch my girl. ഇത് എന്റെ പെണ്ണ് ആ " എന്നും പറഞ്ഞു പുള്ളി ദേഷ്യത്തിൽ അവന്റെ കയ്യിൽ ഉള്ള പിടുത്തം മുറുക്കി.
' my girl, ഇത് എന്റെ പെണ്ണാ ' ആ വാചകം സത്യത്തിൽ എന്റെ ഉള്ളിൽ കുളിർ കോരി ഇട്ടു. ഈ മനുഷ്യന്റെ വായിൽ നിന്ന് ആദ്യം ആയി ആണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത്. പക്ഷെ ഉള്ളിൽ ഒരു പേടി ഉണ്ട്. ഇങ്ങേരു ബോക്സർ ആണ്, കോളേജ് വിറപ്പിക്കുന്ന ടീം ആണ്, സീനിയർസിനെ തല്ലിയ കഥകൾ ഒക്കെ കേട്ടിട്ടുണ്ട് പക്ഷെ അപ്പോൾ എല്ലാം നന്ദേട്ടൻ കൂടെ ഉണ്ടായിരുന്നു. ഇപ്പൊ ഇവർ ഏഴുപേരുണ്ട്, ഒറ്റക്ക് എന്ത് ചെയ്യാൻ പറ്റും പോരാത്തതിന് ലീഡർ എന്ന് തോന്നിക്കുന്ന ആ മൊട്ട ഇങ്ങേരുടെ ഇരട്ടി സൈസ് ഉണ്ട്. ഇവിടെ നിന്ന് എങ്ങനെഎങ്കിലും രക്ഷപെട്ട മതി എന്ന ഭാവത്തിൽ ഞാൻ പേടിയോടെ പുള്ളിയെ ഒന്ന് നോക്കി. പക്ഷെ.... അടുത്ത നിമിഷം
💬 Comments
View all comments