0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1752
അർജുന്റെ തപസ് ഇളക്കിയ അപ്സരസ് ആരാണ് അറിയാൻ ആണ് ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നത് പോലും. നേരിൽ കണ്ടപ്പോൾ മനസ്സിലായി ഒരു അപ്സരുതന്നെ ആണെന്ന്, കണ്ണ് കിട്ടണ്ട" രാധികേച്ചി അത് പറഞ്ഞ് എന്റെ മുഖത്ത് ഉഴിഞ്ഞു ഞെട്ടോ ഒടിച്ചു. " പൊ ചേച്ചി കളിയാകാതെ " ഞാൻ. " എല്ലാരും കൂടി പാവം ആരുനേ ഇങ്ങനെ കളിയാക്കല്ലേ. പിന്നെ അത്ര ഭംഗി ഒന്നുമില്ല, ചേട്ടായിയെ വെച്ച് നോക്കുമ്പോൾ ഒരു ആവറേജ് അത്രേ ഉള്ളു " അഞ്ചു. " പിന്നെ നിനക്ക് അർജുൻ നിന്നെ മൈൻഡ് ചെയ്യാത്തതിന്റെ കുശുമ്പ് അല്ലേടി " രാജിയേച്ചി അവളെ കളിയാക്കി. ഞങ്ങൾ എല്ലാരും ചിരിച്ചു. അപ്പൊ എന്റെ സംശയം ശരി ആണ്, പുള്ളിയും അഞ്ജുവും... ഇവിടെ അച്ചു കഴിഞ്ഞാൽ പുള്ളി സംസാരിക്കുകയെങ്കിലും ചെയ്യുന്നത് അഞ്ചു വിനോട് ആണ്. അവർ തമ്മിൽ ശരിക്കും ഇഷ്ട്ടത്തിൽ ആണോ?? എന്നോട് ഉള്ള പക മൂലം അവളെ ഉപേക്ഷിച്ചു എന്നെ കെട്ടിയത് ആവുമോ?? അതോ പക ആറുമ്പോ എന്നെ ഉപേക്ഷിച്ചു അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാം എന്ന് അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ടോ?? കഴിഞ്ഞ ദിവസം രാത്രി അങ്ങേരുടെ മുറിയിലേക്ക് കയറിപ്പോയ അവളെ ഞാൻ കണ്ടതാണ്. ഏറെ നേരം കഴിഞ്ഞു തിരികെ വന്നപ്പോ എന്നെ കണ്ട് അവളുടെ പരിങ്ങലും വെപ്രാളവും ഞാൻ ശ്രദ്ധിച്ചതാ. ഇന്നത്തെ സംഭവം ഒഴിച്ചാൽ ഒരിക്കൽ പോലും വേറെ ഒരു അർഥത്തിൽ പുള്ളി എന്റെ ദേഹത്തു നോക്കിയിട്ട് പോലുമില്ല, അത് പുള്ളി അഞ്ചുവിനെ മനസ്സിൽ കൊണ്ട് നടക്കുന്ന കൊണ്ട് ആവുമോ?? ദേവി ഓരോ തവണ ഞാൻ പുള്ളിയോട് മനസ്സ് കൊണ്ട് അടുക്കുമ്പോഴും ഇത് പോലെ പുള്ളി അകന്ന് പോവുകയാണ് അല്ലോ. ഇനിയും എനിക്ക് ഇത് സഹിക്കാൻ വയ്യ...
" ആരതി മോളെ ഉറക്കം വരുന്നുണ്ടോ?? " വല്യമ്മയുടെ ചോദ്യം ആണ് ആലോചനയിൽ നിന്ന് എന്നെ ഉണർത്തിയത്. ഞാൻ ഉണ്ട് എന്ന അർഥത്തിൽ തല ആട്ടി. "ഇവിടെത്ത ചടങ്ങുകൾ ഒക്കെ ഏകദേശം തീർന്നു, നിങ്ങൾ പിള്ളേരെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ " വല്യമ്മായി എന്നോടും രാജിയേച്ചിയോടും ആയി പറഞ്ഞു. കാവിൽ നിന്ന് വീട്ടിലേക്ക് കുറച്ച് അധികം നടക്കാൻ ഉണ്ട്. രാത്രി ആണ് വല്ല പാമ്പോ മറ്റോ ഉണ്ടാവുമോ എന്ന പേടി ഇല്ലാതെ ഇല്ല. ഞങ്ങൾ മടിച്ചു നിന്നു. " അജു നീ ഇവരെ കൊണ്ട് ചെന്ന് വീട്ടിൽ ആക്ക് " ഞങ്ങൾ മടിച്ചു

💬 Comments

View all comments