Chapter Title : കടുംകെട്ട് 8 [Arrow]
വക്കീലും പോലീസും കയറി അങ്ങ് പ്രേമിച്ചു, ചേച്ചി കഷ്ട്ടപെട്ടു ഒരുവിധം വീട്ടുകാരെ പറഞ്ഞത് സമ്മതിപ്പിച്ചു. ചേച്ചി തന്നെ പറഞ്ഞത് ആണ്. പിന്നെ അഞ്ചു, അഥിതി, സഞ്ജന, അച്ചു, ചാന്ദിനി, അരുണിമ ആറു പെങ്ങന്മാർ, എല്ലാരും നല്ലത് പോലെ പഠിക്കും, അച്ചുവും അഞ്ചുവും എഞ്ചിനിയറിങ്ങ് ആണ് പഠിക്കുന്നത്, അഞ്ചു ചെന്നൈ IIT ൽ ആണ് പഠിക്കുന്നത് ടോപ് റാങ്കർ ആവും എന്നൊക്ക ആണ് പറയുന്നത്. അഥിതി മെഡിസിന് പോവാൻ ആണ് താല്പര്യപ്പെടുന്നത്. ബാക്കി ഉള്ളവരും നല്ല ലക്ഷ്യ ബോധം ഉള്ള കൂട്ടത്തിൽ ആണ്. ആര് ആവണം എന്ന് എപ്പോഴേ എല്ലാർക്കും ബോധ്യം ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ കൂട്ടത്തിൽ ഒരു ഡിഗ്രി പോലും ഇല്ലാതെ കാള കളിച്ചു നടക്കുന്ന ഒരു വ്യക്‌തിയെ ഉള്ളു. എന്റെ മഹാനായ കെട്ടിയോൻ. എല്ലാ കുടുംബത്തിലും കാണുമല്ലോ ഇങ്ങനെ ഒരെണ്ണം.
മുത്തശ്ശി, അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, ഇളയച്ഛൻ, എളേമ്മ, അപ്പച്ചിയമ്മാർ, കസിൻ പെങ്ങന്മാർ, ഏട്ടന്മാർ ഏട്ടത്തിമാർ അവരുടെ പിള്ളേർ ഈ വലിയ കുടുംബം, അവരുടെ സ്നേഹം ഇതൊക്കെ എനിക്ക് ആദ്യത്തെ അനുഭവം ആണ്. എന്റെ മുത്തശ്ശന്റേം മുത്തശ്ശിയുടേം പേര് പോലും എനിക്ക് അറിയില്ല, അമ്മയുടെ അച്ഛന്റെ പേര് ചന്ദ്രശേഖൻ എന്ന് ആണെന്ന് അച്ഛൻ തമാശക്ക് അമ്മയുടെ അച്ഛന് വിളിക്കുന്ന കേട്ട് അറിയാം എന്ന് അല്ലാതെ കൂടുതൽ ഒന്നും അറിയില്ല. അവരുടെ കാര്യം പറയുമ്പോഴേ അച്ഛനും അമ്മയ്ക്കും സങ്കടം വരും അത് കൊണ്ട് ഞങ്ങൾ രണ്ടുപേരും അതിനെ കുറിച്ച് ചോദിക്കാറില്ല.
ഇയാൾ എന്ത് ഭാഗ്യവാൻ ആണ്, എത്ര പേര് ആണ് ഇയാളെ സ്നേഹിക്കാൻ ചുറ്റും ഉള്ളത് പക്ഷെ ഒരാളെ പോലും മനസ്സിലാക്കാൻ പുള്ളി ശ്രമിക്കുന്നു പോലുമില്ല. ആരെയും ചോദിച്ചാൽ മറുപടി പറയും എന്ന് അല്ലാതെ മുത്തശ്ശിയോട് പോലും മരിയാതക്ക് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. പെങ്ങമാരിൽ രാജിയേച്ചിയും അഞ്ചുവും മാത്രേ പുള്ളിയോട് സംസാരിക്കാൻ പോലും നിന്നുള്ളൂ, ബാക്കി എല്ലാർക്കും പുള്ളിയെ പേടി ആണ്. അഥിതി ഒക്കെ അടുത്തേക്ക് പോലും പോവുന്നില്ല. ശരിക്കും ഒരു മുരടൻ തന്നെ.
" എന്നാലും ആരതി നീ എങ്ങെനെ അവനെ വളച്ചു??" രാധികേച്ചി, അത് ചോദിച്ചപ്പോൾ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു.
" ഹാ സത്യം, അർജുൻ ഒരുത്തിയെ പ്രണയിക്കുന്നു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിശ്വാസം വന്നില്ല, അവൻ ഒരു സന്യാസി ആവും എന്ന് ആണ് ഞാൻ വിചാരിച്ചത് " രാജിയേച്ചി.
"
💬 Comments
View all comments