0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1750
ആദ്യമായി ആണ് നേരിൽ കാണുന്നത്, അതിന്റ ആകാംഷയും അമ്പരപ്പും തെല്ല് പേടിയും ഒക്കെ ഉണ്ടായിരുന്നു. അപ്പോഴാ തൊട്ട് പറ്റെ നിന്നവൾ മറ്റൊരാളെ പോലെ ഉറഞ്ഞു തുള്ളാൻ തുടങ്ങിയത്. ആരായാലും പേടിച്ചു പോവില്ലേ. അത്രേയെ ഉണ്ടായുള്ളൂ അതിന് ഇത്ര ചിരിക്കേണ്ട ആവിശ്യം ഒന്നുമില്ല. എന്തായാലും അങ്ങന എങ്കിലും ആ മുരടൻ എന്നെ നോക്കി ഒന്ന് ചിരിച് അല്ലോ hmm " ആരതി മോളെ അജു കൊറേ നേരമായി നിന്നെ നോക്കി വിഷമിക്കുന്നു. ഒന്ന് അങ്ങ് ചെല്ല് പെണ്ണേ " രാധികേച്ചിയുടെ ശബ്ദം ആണ് എന്നെ ഓർമ്മയിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോ ചേച്ചിയുടെ ഒപ്പം അവളുമാർ ഒക്കെ എന്നെ കളിയാക്കി ചിരിക്കുകയാണ്. ഞാൻ ചുറ്റും ഒന്ന് നോക്കി, അന്നേരം ഇത്തിരി അങ്ങ് മാറി എന്നെ നോക്കി നിൽക്കുന്ന പുള്ളിയെ ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോ പെട്ടന്ന് കണ്ണ് വെട്ടിച്ചു. കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു പുള്ളി ഇടയ്ക്ക് ഒക്കെ എന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുബോൾ മാറി കളയും, ഇതൊക്കെ എന്നെ അങ്ങനെ കണ്ടതിനു ശേഷം ആണ്. ആരും കാണാതെ സൂക്ഷിച്ചു വെച്ച എന്റെ എല്ലാം പുള്ളി കണ്ടു, അയ്യേ ആരതി എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. അത് ഒരു ആക്സിഡന്റ് അല്ലായിരുന്നോ. " എന്താണ് ആലോചിക്കുന്നെ??, പെണ്ണിന്റെ മുഖം ഒക്കെ ചുവന്നല്ലോ?? " വീണ്ടും രാധികേചി. " ഒന്ന് പൊ ചേച്ചി, കുഞ്ഞൻ ഉറങ്ങിയോ?? " ഞാൻ വിഷയം മാറ്റാൻ ആയി ചേച്ചിയോട് ചോദിച്ചു. " ഹാ സമയം ഇത്രയും ആയില്ലേ അവൻ ഉറങ്ങി " ചേച്ചി തോളിൽ കിടന്നിരുന്ന കുഞ്ഞനെ തട്ടി ഉറക്കി കൊണ്ട് പറഞ്ഞു. രാധികേച്ചി, പുള്ളിയുടെ ഏട്ടന്റെ ഭാര്യ ആണ്, ഏട്ടൻ സബ് കളക്ടർ ആണ്, എന്നാ ഒരു ias കാരന്റെ ഭാര്യ ആണെന്ന യാതൊരു ജാടയും ചേച്ചിക്ക് ഇല്ല. ഒരു പാവം നാട്ടുമ്പുറത്ത്കാരി ആണ് ചേച്ചി. പ്രേമിച്ചു കെട്ടിയത് ആണ്, പത്തിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആണ് അത്രേ. ഇങ്ങേർക്ക് മൊത്തത്തിൽ നാല് കസിൻ ഏട്ടന്മാര് ആണ് മൂത്ത ഡോക്ടർ ആണ്, രണ്ടാമത്തെയും നാലാമത്തെയും ഏട്ടന്മാർ എൻജിനിയർസ്, പിന്നെ ഒരു ചേച്ചി ഉള്ളത് രാജി MA LLM അഡ്വക്കേറ്റ് ആണ്, അഞ്ചുന്റെ ചേച്ചി. പുള്ളികാരത്തിയുടെ ഭർത്താവ് ജോർജ് IPS, ACP ആണ്. ഇന്റർകാസ്റ്റ് മാരേജ് ആ, ഏതോ കേസിൽ പുള്ളിക്ക് എതിരെ വാദിച്ചത് ആണ് ചേച്ചി. അവസാനം വാദിഭാഗം

💬 Comments

View all comments