Chapter Title : കടുംകെട്ട് 8 [Arrow]
" മുറിവ് ഉണങ്ങി, പക്ഷെ ഷേക്ക് ചെയ്യുമ്പോ മുറിവിന്റെ ഭാഗത്തു തല ചെറുതായി വേദനിക്കും അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല "
" എന്നാ കിടന്നോ, നേരം വൈകിയില്ലേ. നാളെ രാവിലെ സംസാരിക്കാം. ആതു അവനെ ശല്യം ചെയ്യാതെ വേഗം പോയി കിടക്കാൻ നോക്ക് പെണ്ണേ " അമ്മ, അത് പറഞ്ഞപ്പോൾ ഗുഡ് നൈറ്റ് വിഷ് ചെയ്തു ഞാനും ആതുവും മുകളിലത്ത നിലയിലേക്ക് ഉള്ള സ്റ്റെപ്പ് കയറി.
" അല്ല ഏട്ടാ, ഏട്ടൻ എന്താ ഈ വഴി വന്നേ?? ഏട്ടന്റെ വീട് ഓപ്പോസിറ്റ് റൂട്ടിൽ അല്ലേ?? " ആതു അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
" അത്... അത് പിന്നെ... ഞാൻ, ഞാൻ പറഞ്ഞല്ലോ, മീറ്റിംഗ് ഉണ്ടായിരുന്നു എന്ന് അത് കഴിഞ്ഞു വരുന്ന വഴിയാ " ഒന്ന് വിക്കി എങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു.
" hmm, അല്ല ബനിയൻ ഒക്കെ ഇട്ട് ആണോ മീറ്റിംങ്നു പോയത്?? " ആതു ഇവൾ എന്നെയും കൊണ്ടേ പോവൂ.
" അത് ഫോർമൽ മീറ്റിംഗ് ഒന്നും ആയിരുന്നില്ല, സൊ ക്യാഷ്വൽ ഡ്രസ്സ് മതിയായിരുന്നു. എന്തെകിലും പ്രശ്നം ഉണ്ടോ?? " ഞാൻ ഇത്തിരി കലിപ് ഇട്ട് ചോദിച്ചു. ആതു ഇല്ല എന്ന മട്ടിൽ തല ആട്ടി പിന്നെ ഒരു കള്ള ചിരി ചിരിച്ചു.
" പിന്നെ ഏട്ടാ, മരത്തിൽ വീണപ്പോൾ വല്ലോം പറ്റിയായിരുന്നോ?? "
" ഏയ് അങ്ങനെ വലി രീതിയിൽ ഒന്നും പറ്റിയില്ല, മുട്ടിലെ തൊലി.... " ഞാൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി അവളെ ഒന്ന് നോക്കി. കള്ളനെ
💬 Comments
View all comments