0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1748
മാറ്റുന്നതു?? എനിക്ക് അതിന് കഴിയുമോ?? ഇല്ല ഞാൻ ഇപ്പൊ ഒരു സ്വാർത്ഥൻ ആവരുത്. എന്റെ ഈഗോയും ദേഷ്യവും വാശിയും തെറ്റ് ധാരണയും ഒക്കെ കാരണം, ആരു ഒരുപാട് അനുഭവിച്ചു. അവൾക്ക് ഇഷ്ട്ടം ഇല്ലാതെ എന്റെ മുന്നിൽ താലി ചാർത്താൻ കഴുത്ത് നീട്ടി തരേണ്ടി വന്നു. ഇപ്പൊ അവൾ ആഗ്രഹിക്കുന്ന അല്ലേൽ അവൾ ഇഷ്ട്ടപ്പെടുന്ന ഒരു ജീവിതം അവൾക്ക് മുന്നിൽ ഉണ്ട്. എനിക്ക് അവളെ പിരിയാൻ പറ്റില്ല എന്ന എന്റെ സ്വാർത്ഥത കാരണം ആ ജീവിതം അവൾക്ക് വീണ്ടും നഷ്ട്ടപ്പെരുത്. ഇതെന്തു വിരോധാഭാസം ആണ്, അന്ന് ആരുവിനെ ഞാൻ വെറുത്തിരുന്ന സമയത്ത് അവളുടെ കഴുത്തിൽ ഒരു താലി ചാർത്തി എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി ഇന്ന് ഞാൻ ഇവളെ മനസ്സ് അറിഞ്ഞു പ്രണയിക്കുമ്പോൾ ഞാൻ തന്നെ ആ താലി അർത്ത് അവളെ അകലേക്ക്‌ പറത്തി വിടാൻ പോണ്. What the fuck?? God യൂ are ഇൻഡീഡ് an ഇന്റെരെസ്റ്റിംഗ് fellow. എന്തായാലും എനിക്ക് ഇത് ചെയ്തേ പറ്റു എന്റെ ആരുവിനു വേണ്ടി. എന്റെ ഹാപ്പിനെസിനേക്കാൾ കൂടുതൽ ഞാൻ വില കൊടുക്കേണ്ടത് അവളുടെ സന്തോഷതിന് ആണ്. അവളെ അങ്ങനെ നോക്കി കൊണ്ട് ഓരോന്ന് ആലോചിച്ചു വെറുതെ പുഞ്ചിരിച് ഞാൻ അങ്ങനെ കിടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° " മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക " വല്യച്ഛൻ അത് പറഞ്ഞപ്പോൾ അതിന്റ അർഥം മനസ്സിലാകാതെ ഞാൻ പുള്ളിയെ നോക്കി. പുള്ളിയും അമ്പരപ്പിൽ എന്നെ നോക്കുകയാണ്. പെട്ടന്ന് തന്നെ ആ മുഖത്തു നിന്ന് അമ്പരപ്പ് മറഞ്ഞു, എന്തോ ആലോചിചിട്ട് എന്നോണം ഒരു പുഞ്ചിരി വിടർന്നു. പേടിപ്പെടുത്തുന്ന വന്യമായ പുഞ്ചിരി. അങ്ങേര് എന്നെ ഒന്ന് നോക്കി, പിന്നെ എന്റെ കയ്യിലേക്കും. ഞാൻ പേടിച്ചു പുള്ളിയുടെ കയ്യിൽ മുറുകെ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ആ കൈ വിട്ടു. പുള്ളി പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി. " ഏട്ടാ, എഴുന്നേൽക്ക്. അജു, അനന്ദു നോക്കി നിൽക്കാതെ ഏട്ടനെ ഒന്ന് പിടി " അച്ഛൻ വല്യച്ചനെ പിടിച്ചു കൊണ്ട് പുള്ളിയോടും വല്യേട്ടയോടും ആയി പറഞ്ഞു. അവർ മൂനും കൂടി വല്യച്ചനെ എഴുന്നേൽപ്പിച്ചു അവിടെ കുറച്ചു മാറി ഇരുത്തി. ആരോ വെള്ളം ഒക്കെ കൊണ്ട് വന്ന് കൊടുത്തു " മോളെ മുത്തപ്പൻ എന്താ പറഞ്ഞത് മനസ്സിലായോ?? " അമ്മ. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല

💬 Comments

View all comments