Chapter Title : കടുംകെട്ട് 8 [Arrow]
നിന്ന് അവൻ വഴുതി പ്പോയി " അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനം ആയി. തള്ള് വാസു എന്നാ പുള്ളിക്കാരനെ ആരുവും ആതുവും ഒക്കെ വിളിക്കുന്നത്. ലോകവിടൽ ആണ് പുള്ളി.
" വാസു അങ്കിളേ, കള്ളനെ കാണാൻ എങ്ങനെ ഇരിക്കും. ഏകദേശം ഏട്ടന്റെ സൈസ് ഒക്കെ ഉണ്ടാവുമോ?? " ആതു അത് ചോദിച്ചിട്ട് എന്നെ ഒന്ന് നോക്കി. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ??
" ഏയ് മോനേക്കാൾ പൊക്കം ഉണ്ട്. മോന്റെ ഇരട്ടി വണ്ണവും. മോന്റെ അത്രേ ഉള്ളായിരുന്നു എങ്കിൽ ഈ വാസു അണ്ണൻ അവനെ സിമ്പിൾ ആയി പിടിക്കില്ലേ.. പോരാത്തതിന് അവൻ ദേഹത്തു മുഴുവൻ എണ്ണ പുരട്ടി ഇരുന്നു, പിടിച്ചാൽ വഴുതി പോവാൻ അതാണ് അവൻ മിസ്സ് ആയത് " വാസുഅണ്ണൻ. ആതു അന്നേരം എന്നെ ഒന്ന് നോക്കി കൊണ്ട് അമർത്തി മൂളി.
" ഇതൊന്നും അല്ല കള്ളൻ. അർജുൻ മോൻ കേൾക്കണം, ഞങ്ങൾ പണ്ട് വയനാട്ടിൽ ആയിരുന്ന കാലം അന്ന് എനിക്ക് മോന്റെ അത്രേയുള്ളൂ പ്രായം..... " വാസുഅണ്ണൻ കത്തി തുടങ്ങി. ഞാൻ വന്ന ഗ്യാപ്പിൽ അവിടെ കൂടിയ ബാക്കി ഉണ്ടയിരുന്നവർ ഗുഡ് നയ്റ്റ് പറഞ്ഞു തടി തപ്പി. എനിക്ക് ഊരാൻ പറ്റില്ലല്ലോ ഞാൻ പെട്ടില്ലേ..
" അജു, മോൻ എന്താ ഇത്രയും വൈകിയത്?? " വാസു അണ്ണന്റെ കത്തി... അല്ല കൊടു വാൾ സഹിക്കുന്നതിന് ഇടയിൽ അമ്മ ചോദിച്ചു.
" ഒരു മീറ്റിംഗ് ഉണ്ടായിരുന്നമ്മേ, അത് കഴിഞ്ഞപ്പോ ഈ ടൈം ആയി "
" അർജുൻ മോൻ ശ്രദ്ധിക്കുന്നുണ്ടോ?.. അങ്ങനെ ഞാൻ നോക്കുമ്പോൾ കയ്യിൽ
💬 Comments
View all comments