Chapter Title : കടുംകെട്ട് 8 [Arrow]
പോണം. ഇത് ഇപ്പൊ നേരം കുറച്ച് ആയില്ലേ, ഓടി കൂടിയ ആളുകൾ ഒക്കെ തിരികെ പോയി കാണും എന്ന വിശ്വസത്തിൽ വണ്ടി എടുത്തു. പക്ഷെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു എന്ന് ഞാൻ ഉടനെ തിരിച്ചറിഞ്ഞു. എല്ലാരും ഗേറ്റിന്റെ മുന്നിൽ തന്നെ കൂടി നിൽപ്പുണ്ട്. രാത്രി അല്ലേ വണ്ടി മനസ്സിലാവില്ല, വിട്ട് അടിച്ചങ്ങ് പോവാം.
" അമ്മൂസേ ദേ ഏട്ടന്റെ വണ്ടി " ആതു. കുരുപ്പ് സമ്മതിക്കൂല്ല, അവൾ എന്റെ കാർ ചൂടി കാണിച്ചു കൊണ്ട് അമ്മയോട് പറയുകയാണ്. ഇനി രെക്ഷ ഇല്ല എല്ലാരും കണ്ടു, ആരു ഉടനെ തന്നെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. ഞാൻ കാർ ഒതുക്കി ആളുകൾ മാറി, അച്ഛൻ ഗേറ്റ് തുറന്നു തന്നു, ഞാൻ വണ്ടി അകത്ത് പാർക്ക് ചെയ്തിട്ട്, ഗേറ്റിന്റെ അടുത്തേക്ക് ചെന്നു.
" എന്താ ഇവിടെ ഒരു ആൾക്കൂട്ടം?? " ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
" അത് മോനെ ഒരു കള്ളൻ കയറി " അമ്മ.
" കള്ളനോ??, എന്നിട്ട് എന്തേലും മോഷണം പോയോ?? ആരേലും കള്ളനെ കണ്ടോ?? " പണി ആകുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
" ഞാൻ കണ്ടതാ മോനെ " അയലത്തെ വീട്ടിലെ വാസു അണ്ണൻ. പുള്ളി അത് പറഞ്ഞപ്പോ എന്റെ നെഞ്ചോന്ന് കാളി.
" എ.. എന്നിട്ട്?? " ഞാൻ വിക്കി ചോദിച്ചു.
" കണ്ടെന്നു മാത്രം അല്ല ആ വളവിൽ വെച്ച് ഞാൻ അവനെ പിടിക്കുക യും ചെയ്തു. പക്ഷെ അവൻ മിടുക്കൻ ആയിരുന്നു എന്റെ കയ്യിൽ
💬 Comments
View all comments