0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1754
ഒക്കെ പറഞ്ഞു തരും. നല്ല രസം ആയിരുന്നു. എല്ലാരും വലുതായപ്പോൾ അതൊക്കെ മാറി. ഇപ്പൊ ഇങ്ങനെ കിടക്കുമ്പോ ഒരു നൊസ്റ്റാൾജിയ " രാജിയേച്ചി. " അജുവേട്ടനും നിങ്ങളുടെ കൂടെ കൂടുവോ?? " ആകാംഷ കൊണ്ട് ചോദിച്ചു പോയത് ആണ്. ചിരി ആയിരുന്നു ചേച്ചിയുടെ മറുപടി. " ഏയ്.. ഇല്ല, അവൻ പണ്ട് തൊട്ടേ വേറെ ലോകത്ത് ആണ്, ഞങ്ങളുടെ കൂടെ അങ്ങനെ കൂട്ട് കൂടാറൊന്നുമില്ല. അവന്റെ റൂമും കൊറേ ബുക്ക്സും മുത്തശ്ശനും. അതായിരുന്നു അവൻ ഇഷ്ട്ടപ്പെട്ടിരുന്നത്. സത്യഅമ്മാമ വഴക്ക് ഒക്കെ പറഞ്ഞ് കൊണ്ട്വന്നു കിടത്തും എങ്കിലും ഇടക്ക് എപ്പോഴെക്കെങ്കിലും അവൻ എഴുന്നേറ്റു പോവും. അതാണ് ശീലം. " ചേച്ചി ഒരു ചിരിയോടെ പറഞ്ഞു. അപ്പൊ പണ്ട് തൊട്ടേ ഇത് തന്നെ ആണ് സ്വഭാവം അല്ലേ. ഞങ്ങൾ പിന്നെയും കുട്ടികാലത്തെ ഓരോ കഥകൾ കേട്ടും പറഞ്ഞും അങ്ങനെ കിടന്നു. നേരം വെളുക്കാൻ ആയപ്പോ ആണ് ഞങ്ങൾ ഒന്ന് മയങ്ങിയത്. ഒരുപാട് സന്തോഷം തോന്നിയ ഒരു ദിവസം. എനിക്ക് അവരോടു പറയാൻ എന്റെ അച്ഛനും അമ്മയും ആതുവും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഓർമ്മകൾ മാത്രേ ഉണ്ടായിരുന്നുള്ളൂ. ഒരു വലിയ കൂട്ട് കുടുംബം, ചെറിയചെറിയ നൊമ്പരങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെക്കാൻ ഒരുപാട് ആളുകൾ. അത് ഒരു സുഖം തന്നെ ആണ്. എന്നാ ഈ സുഖം ആസ്വദിക്കാൻ ഒരുപാട് നേരം എനിക്ക് ആയില്ല പിറ്റേന്നത്തെ പൂർണ കളം കൂടി കഴിഞ്ഞു ഞങ്ങൾ തിരികെ നാട്ടിലേക്ക് പോന്നു. ഞങ്ങൾ പോന്നപ്പോൾ മുത്തശ്ശി ഒക്കെ കരഞ്ഞില്ലന്നേ ഉള്ളു, കുറഞ്ഞ സമയം കൊണ്ട് ഞാൻ അവരോടു ഒക്കെ ഒരുപാട് അടുത്തു. എന്റെ സ്വന്തം മുത്തശ്ശിയെ കേട്ടു പരിചയം പോലുമില്ല, അത് കൊണ്ട് തന്നെ ഈ മുത്തശ്ശിയെ ഞാൻ സ്വന്തം മുത്തശ്ശിയായി കണ്ട് തന്നെ സ്നേഹിച്ചു. ഏട്ടത്തി മാരെയും ഒക്കെ മിസ്സ്‌ ചെയ്യും, അവരുടെ എല്ലാം നമ്പർ ഒക്കെ വാങ്ങിയിട്ട് ദിവസവും വിളിക്കണം എന്ന്ഒക്കെ പറഞ്ഞാണ് എല്ലരും എന്നെ വിട്ടത്. രണ്ട് ദിവസം കൊണ്ട് അവർ എല്ലരും എന്റെ ഹൃദയത്തോട് ചേർന്ന് കഴിഞ്ഞു. ഇങ്ങേർ എന്റെ കഴുത്തിൽ താലി കെട്ടിയ കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വിലമതിക്കുന്ന സ്വത്തുകളിൽ ഒന്ന് ആണ് ഈ കുടുംബം. ഒന്ന് ഓർത്ത ഇവരുമായി ഇത്രയും അടുക്കേണ്ടി ഇരുന്നില്ല. ഇനി ഞാൻ എങ്ങനെ ഈ താലി അറുത്ത് മറ്റും. അല്ലേൽ ഇയാൾ അത് പൊട്ടിച്ച് എറിയുമ്പോൾ എന്റെ കണ്ണ്

💬 Comments

View all comments