Chapter Title : കടുംകെട്ട് 8 [Arrow]
എങ്ങനെ നനയാതെ ഇരിക്കും??
ഞാനും പുള്ളിയും അച്ചുവും അവിടെ നിന്ന് നേരെ പോന്നത് എന്റെ വീട്ടിലേക്ക് ആണ്, ആതു വിനെ പിക്ക് ചെയ്യാൻ. അച്ഛനും അമ്മയും അവരുടെ കാറിന് ആണ് പോന്നത്, അഞ്ചു ഞങ്ങളുടെ കൂടെ പോരാൻ വാശിപിടിച്ചു എങ്കിലും അപ്പച്ചി വിട്ടില്ല.
" നിങ്ങൾ ഇപ്പൊ തന്നെ ഇറങ്ങുകയാണോ?? അശ്വതി മോള് ഇവിട ആദ്യമായി വന്നിട്ട് ഭക്ഷണം പോലും കഴിക്കാതെ പോകുവാണോ?? " അമ്മ.
" ആന്റി ഞാൻ പറഞ്ഞല്ലോ, സമയം ഇല്ല അതാ. ആതുവിനെ മാച്ച് കാണിക്കാം എന്ന് പറഞ്ഞത് അല്ലേ അതോണ്ട് അവളെ വിളിക്കാൻ വന്നതാ. അച്ചുവും ആയി മറ്റൊരു ദിവസം വരാം. അന്ന് വിശദമായി ഭക്ഷണം ഒക്കെ കഴിക്കാം "
പുള്ളി പറഞ്ഞൊഴിഞ്ഞു. ഞങ്ങൾ നേരെ വീട്ടിലേക്ക് പോന്നു. അങ്ങനെ ആ ദിവസം വന്നു. പുള്ളിയുടെ മാച്ച് നടക്കുന്ന ദിവസം. ഞാനും അച്ചുവും ആതുവും നന്ദേട്ടനും പുള്ളിയെ കൂടാതെ ഞങ്ങൾ നാലുപേരും കൂടി ആണ് മാച്ച് കാണാൻ പോയത്. ഞങ്ങൾക്ക് മൂന്നുപേർക്കും ഏകദേശം ഗാലറിയുടെ സെന്റർ സീറ്റ് റെഡിയാക്കി തന്നിട്ട് നന്ദേട്ടനും റിങ്ന്റെ അടുത്തേക്ക് പോയി. നന്ദേട്ടൻ സപ്പോർട്ടിങ് ടീം മെമ്പർ ആണ്.മാച്ച് തുടങ്ങാനായി. നാളുകൾക്കു ശേഷം ഞാൻ ദേവേട്ടനെ വീണ്ടും കണ്ടു. ദേവേട്ടൻ എന്നെ കാണരുതേ എന്ന് ഞാൻ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചിരുന്നു. വരുന്നില്ല ന്ന് പരമാവധി പറഞ് ഒഴിയാൻ നോക്കിയതാ പക്ഷെ ആതു സമ്മതിച്ചില്ല. അവളുടെ നിർബന്ധത്തിന് മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു.
ബെൽ മുഴങ്ങി. അവരുടെ രണ്ടുപേരുടേം പേര് വിളിച്ചു, കൊത്താൻ കാത്ത് നിൽക്കുന്ന പോര് കോഴികളെ പോലെ അവർ രണ്ടു പേരും മുഖാമുഖം നോക്കി നിന്നു. രണ്ടു പേരിൽ ആര് ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്?? ദേവേട്ടൻ എന്ന് പറഞ്ഞാൽ അത് നുണ ആവും, അഡ്മിറ്റ് ചെയ്യാൻ താല്പര്യം ഇല്ലേലും എന്റെ കെട്ടിയോൻ ജയിക്കുന്ന കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങേര് തോറ്റു കാണുന്നത് എനിക്ക് അങ്ങ് ദഹിക്കുന്നുന്നില്ല, അന്ന് ദേവേട്ടൻ പുള്ളിയെ തല്ലിയപ്പോളും ഒരു നൊമ്പരം എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ലേ. അത് കൊണ്ട് തന്നെ ആണ് അന്ന് ദേവേട്ടനെ ഞാൻ തടഞ്ഞതും. ആദ്യപ്രണയം അല്ലേ അതിന്റ ആവും.
സത്യം പറഞ്ഞാൽ ദേവേട്ടന്റെ കാര്യം ഓർത്ത് എനിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല. കാരണം അന്ന് ദേവേട്ടൻ അനായാസം പുള്ളിയെ തോൽപ്പിച്ചു എന്നത് ഒക്കെ നേരാ പക്ഷെ... എന്റെ കെട്ടിയോൻ
💬 Comments
View all comments