0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1757
ചെയ്. "ഷേക്ക് ഹാൻഡ്‌സ് " റഫറിഅത് പറഞ്ഞപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്. ഞങ്ങൾ മുന്നോട്ട് വന്നു രണ്ടു കയ്യും ചേർത്ത് പരസ്പരം മുട്ടിച്ചു. ഫിസ്റ്റ്ബം. " are you റെഡി?? " റെഫറി. ഞങ്ങൾ തല ആട്ടി. "Then start " റെഫറി അത് പറഞ്ഞു പുറകിലേക്ക് മാറി. ഞാനും അവനും പെട്ടന്ന് തന്നെ പുറകിലേക്ക് മാറി fighting സ്റ്റാൻഡ്സിൽ നിന്നു. ഇപ്പോഴത്തെയും പോലെ അവന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു കലിപ്പ് നിറഞ്ഞു. അവൻ ഞൊടിഇടയിൽ മുന്നോട്ട് ആഞ്ഞു വലതു കാൽ ഉയർത്തി എന്റെ തലനോക്ക് കിക്ക് ചെയ്തു. എന്റെ ഇത്ര നാളത്തെ പ്രാക്ടീസ് ശരിക്കും ഫലം കണ്ടു. അവന്റെ റിതം എനിക്ക് അറിയാൻ പറ്റുന്നുണ്ട്, പക്ഷെ.... അവന്റെ മൂവ്സിന്റെ സ്പീഡും ശക്തിയും നേരത്തെതിനെ ക്കാളും കൂടി ഇരുന്നു. അവന്റെ കിക്ക് ബ്ലോക്ക്‌ ചെയ്തു എങ്കിലും അത് നല്ലത് ഇമ്പാക്ട് എന്നിൽ ഉണ്ടാക്കി. ഞാനും ഒരു സ്റ്റെപ്പ് പുറകിലേക്ക് പോയി, അവൻ മുന്നോട്ട് ആഞ്ഞു എന്റെ തൊട്ട് പറ്റെ വന്നു. അവൻ പഞ്ച് ചെയ്യാൻ പോകുവാണ് എന്ന് മനസ്സിലായ ഞാനും രണ്ടു കൈ കൊണ്ടും മുഖം മറച്ചു, സ്റ്റെപ് ബൈ സ്റ്റെപ്പ് പുറകിലേക്ക് നീങ്ങി. അവനും എന്റെ സ്പീഡ് കീപ് അപ്പ് ചെയ്തു സ്റ്റെപ് ബൈ സ്റ്റെപ്പ് എന്റെ ഒപ്പം വന്നു, എന്റെ ഇടതും വലതും നെഞ്ചിൽ മാറി മാറി പഞ്ച് ചെയ്തു. ഞാൻ വലത്തേക്ക് തിരിയുന്ന പോലെ മാറിയിട്ട് വെട്ടി തിരിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു. അവന്റെ ട്രാക്ക് തെറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്. എന്നാൽ എന്റെ മൂവ് റീഡ് ചെയ്തു അവനും ഇടത്തേക്ക് തന്നെ വന്നു, ഞാൻ അവന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്തു. അവൻ പുറകിലേക്ക് മാറി അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുന്നോട്ട് വന്നു ചാടി ഇടതു കാൽ എന്റെ നെഞ്ചിൽ ചവിട്ടി കുത്തി തിരിഞ്ഞു വലതു കാൽ കൊണ്ട് എന്റെ ഇടത് കവിളിൽ വീശി അടിച്ചു. A ഡബിൾ കിക്ക്. ഞാൻ ആ അടി കൊണ്ട് ഇടതു വശത്തേക്ക് ആഞ്ഞു കുനിഞ്ഞു പോയി. ക്രൗഡ് ആരവം മുഴക്കി, കയ്യ് അടികൾ എങ്ങും മുഴങ്ങി.
ഞാൻ തല ഒന്ന് കുടഞ്ഞു നേരെ നിന്നു, പെട്ടന്ന് തന്നെ അവന്റെ ഫിസ്റ്റ് എന്റെ മുഖതിന് നേരെ വന്നു, ഞാൻ തല വെട്ടിച്ചു, ഉടൻ തന്നെ

💬 Comments

View all comments