0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1760
എന്താണ് ചെയ്യാൻ പോവുന്നത് എന്ന്, അവൻ അങ്ങനെ മോളിൽ പറന്നു നടന്ന് ഒരു ഇരയെ കണ്ട് പിടിക്കും, നല്ല സമയം നോക്കി ഇരയെ റാഞ്ചി പിടിക്കാൻ ആയി ഇരയെ ലക്ഷ്യമാക്കി വരും അതാണ് നമ്മുടെ അവസരം, അവൻ ഇരയിൽ നഖം ഇറക്കുന്ന നേരം നമ്മൾ അറ്റാക്ക് ചെയ്യണം. അവൻ വീഴും " അന്ന് നന്ദുവും ആയി ഉള്ള എന്റെ ഒരു മോക്ക് fight കണ്ടപ്പോ മാസ്റ്റർ എന്നോട് പറഞ്ഞ വാക്കുകൾ ആണ്. അന്ന് അതിന്റ അർഥം എനിക്ക് മനസ്സിലായില്ല. ഇപ്പൊ എനിക്ക് ഏകദേശം കത്തി. ഞാൻ സുദേവിനെ നിരീക്ഷിചു. അവൻ എന്നെ പഞ്ച് ചെയ്യാൻ ഒരു അവസരം നോക്കി വരുകയാണ് ഇരയിൽ നഖം ഇറക്കാൻ കാത്ത് ഇരിക്കുന്ന പരുന്തിനെ പോലെ. ഇപ്പൊ ഞാൻ എവിടെയെങ്കിലും എന്റെ ഗാർഡ് ഒന്ന് ഡ്രോപ്പ് ചെയ്താൽ, ആ പോയിന്റ് നോക്കി അവൻ അറ്റാക്ക് ചെയ്യും, ആ സമയം അവന്റെ മൂവ് എനിക്ക് കാൽക്കുലേറ്റ് ചെയ്യാം. സൊ സിമ്പിൾ ആയി അവനെ എനിക്ക് അറ്റാക്ക് ചെയ്യാം. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഞാൻ എന്റെ ഇടതു വശത്തെ ഗാർഡ് ഡ്രോപ്പ് ചെയ്തു അവന്റെ കണ്ണുകൾ തിളങ്ങി, അവൻ എന്റെ ഇര കൊത്തി എന്ന് എനിക്ക് മനസ്സിലായി. അവൻ ഒരുകാൽ പിറകിലേക്ക് വെച്ച് ഫുൾ ഫോഴ്സിൽ എന്റെ നെഞ്ചിൽ ഇടിക്കാൻ ആഞ്ഞു. ഇതാണ് അവസരം എന്ന് മനസിലാക്കിയ ഞാൻ സൈഡിലേക്ക് മാറി പഞ്ചിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ മുഖം നോക്കി നല്ല ശക്തിയിൽ ഇടിച്ചു. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവന്റെ മുഖത്ത് എന്റെ കയ്യ് പതിക്കുന്നതിന് തൊട്ട് മുമ്പ് അവൻ കുനിഞ്ഞു കളഞ്ഞു എന്റെ കൈ അവന്റെ മുടിയിൽ തട്ടി കടന്നു പോയി. അമ്പരന്ന് പോയ എന്റെ ഇടത് കവിളിൽ അവന്റെ വലതു മുഷ്ടി പതിച്ചു. പുറകെ വലതു കവിളിൽ അവന്റെ ഇടത് കയ്യും. അവൻ മാറി മാറി പഞ്ച് ചെയ്തു. കൌണ്ടർ കൊടുക്കാൻ പോയ എന്നെ എന്റെ വലതു കയ്യുടെ ഷോഡറിൽ ഇടിച്ചു നിസ്സഹായൻ ആക്കി. പിന്നെ എന്റെ വയറ്റിലും നെഞ്ചിലും മാറി മാറി ഇടിച്ചു. ഞാൻ പുറകിലേക്ക് ആഞ്ഞു പോയി എന്റെ വായിൽ ചോരയുടെ രുചി ഞാൻ അറിഞ്ഞു. എന്റെ മൗത്ത് ഗാർഡ് വായിൽ വന്നു നിറഞ്ഞ ചോരയുടെ ഒപ്പം റിങ്ങിലേക്ക് ഞാൻ തുപ്പി. ഒരു തരം dizziness എനിക്ക് തോന്നി,

💬 Comments

View all comments