0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1741
അല്ലേലും ഇവിടെ നിന്ന് പോയപ്പോ എന്ന ഒന്ന് വിളിച്ചു പറയാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ, അപ്പൊ പിന്നെ ഞാൻ എന്തിനാ വിളിക്കുന്നെ. ഇല്ല വിളിക്കില്ല. എന്റെ ഉള്ളിൽ വലിയ സങ്കർഷം തന്നെ നടന്നു, വെരുകിനെ പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര വെറുതെ നടന്നു. അവസാനം രണ്ടും കല്പ്പിച്ചു ഒരു തീരുമാനം അങ്ങ് എടുത്തു. ഇട്ടിരിക്കുന്ന ബോക്സർ മാറി പാന്റ് എടുത്ത് ഇട്ടു, ഷെൽഫിൽ നിന്ന് കാറിന്റെ കീയും എടുത്തു പുറത്തേക്ക് നടന്നു. പോർച്ചിൽ നിന്ന് കാർ എടുത്തു ആരതിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.
മുക്കാ മണിക്കൂർ കൊണ്ട് ഞാൻ അവളുടെ വീടിന്റെ മുന്നിൽ എത്തി. ഞാൻ കാർ കൊറേ ദൂരം കൂടി മുന്നോട്ട് കൊണ്ട് ചെന്ന് ആരും ഇല്ലാത്ത ഒരിടം നോക്കി പാർക്ക്‌ ചെയ്തു. പിന്നെ കാറിൽ നിന്ന് ഇറങ്ങി പതുങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. അവളുടെ വീട്ടിലും ചുറ്റും ഉള്ള വീടുകളിലും ഒക്കെ ലൈറ്റ് ഓഫ്‌ ആണ്. സ്ട്രീറ്റ് ലൈറ്റ് കത്താൻ മടിച്ചു നിൽക്കുന്നു, അത് കൊണ്ട് തന്നെ നല്ല ഇരുട്ട് ആണ് ആരും എന്നെ കാണില്ല എന്ന് ഉറപ്പ്. ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് വീടിന്റെ പിറകിലെ മതിൽ ചാടി അകത്തു കടന്നു. പമ്മി പമ്മി വീടിന്റെ സൈഡിലേക്ക് ചെന്നു. അവിടെ ഒരു പേര മരം ഉണ്ട്. അതിൽ കയറിയാൽ സൈഡ് ജനാല വഴി ഞങ്ങളുടെ റൂം, I മീൻ ആരതിയുടെ റൂം വ്യക്തമായി കാണാം. ഞാൻ രണ്ടും കല്പ്പിച്ചു അതിൽ വലിഞ്ഞു കയറി. ഒരു വിധം ജനാലയോട് ചെന്ന ചില്ലയിൽ എത്തിപ്പെട്ടു എന്ന് പറഞ്ഞാൽ മതി. ഞാൻ ജനാല യിലൂടെ അകത്തേക്ക് നോക്കി. അകത്തു ടേബിളിൽ ലാബ് ന്റെ വെട്ടം ഉണ്ട്. അവൾ ഉറങ്ങിയിട്ടില്ല, മേശയിൽ ഇരുന്ന് എന്തോ എഴുതുന്ന തിരക്കിൽ ആണ്. ആസ് usual മിഡിയും ടോപ്പും ആണ് വേഷം, ഫാനിന്റെ കാറ്റിൽ അഴിച്ചിട്ട അവളുടെ മുടി പാറി കളിക്കുന്നു, തിരിഞ്ഞ് ആണ് ഇരിക്കുന്നത് അത് കൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല, ആ തിരുമോന്ത ഒന്ന് കാണാൻ ആണ് ഇത്ര റിസ്ക് എടുത്തു ഞാൻ ഇവിടെ വരെ വന്ന് ഈ മരത്തിൽ ഒക്കെ വലിഞ്ഞു കയറിയത്. എന്നിട്ടിപ്പോ, അവളുടെ മുഖം കാണാൻ പറ്റിയില്ലേൽ അത് മോശം അല്ലേ? എന്റെ പൊന്ന് ആരു അല്ലേ ഒന്ന് തിരി എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ

💬 Comments

View all comments