Chapter Title : കടുംകെട്ട് 8 [Arrow]
ഒന്ന് കൂടി മുന്നോട്ട് ആഞ്ഞു, എന്റെ കയ്യ് സ്ലിപ്പ് ആയി പേര മരം മൊത്തത്തിൽ ഒന്ന് ആടി, പ്രാർത്ഥന ഫലിചു അവൾ തിരിഞ്ഞു നോക്കി പക്ഷെ എനിക്ക് അവളുടെ മുഖം കാണാൻ മാത്രം പറ്റിയില്ല. അതിന് മുന്നേ ഞാൻ ഇരുന്ന കമ്പും ഒടിച്ചു കൊണ്ട്,
" അമ്മാ " എന്നൊരു ആർത്തനാദത്തോടെ താഴേക്കു പതിച്ചു.
" അയ്യോ... കള്ളൻ.. കള്ളൻ.. ഓടിവായോ.. കള്ളൻ.. കള്ളൻ " വീണ ഇടത്ത് നിന്ന് എഴുന്നേറ്റു നടു നിവർത്തുമ്പോഴേക്കും ആരു വിളിച്ചു കൂവി കഴിഞ്ഞിരുന്നു. വീട്ടിലെ ലൈറ്റ് എല്ലാം ഓരോന്ന് ഓരോന്ന് ആയി തെളിഞ്ഞു. ഇനി ഇവിടെ നിന്നാൽ 8 ന്റെ പണി കിട്ടും എന്റെ മനസ്സിലായത് കൊണ്ട് ഞാൻ ഇറങ്ങി ഓടി ഒരു വിദം ആ മതിൽ ചാടി കടന്നു. അന്നേരം ചുറ്റും ഉള്ള വീടുകളിലും ലൈറ്റ് ഒക്കെ തെളിഞ്ഞിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ആരുടേം കണ്ണിൽ പെടാതെ ഞാൻ കാറിന്റെ അടുത്ത് എത്തി. ഞാൻ കാറിൽ കയറി ഇരുന്ന് ac ഓൺ ആക്കി കിതപ്പ് മാറ്റി.
എത്ര നേരം അങ്ങനെ കാറിൽ ഇരുന്നു എന്ന് അറിയില്ല. കിതപ്പ് മാറി ശ്വാസം ഒക്കെ നേരെ വീണപ്പോ ഞാൻ എഴുന്നേറ്റ് ഇരുന്നു. ദേഹത്തെ മണ്ണ് ഒക്കെ കൊട്ടി കളഞ്ഞു ഡ്രസ്സ് ഒക്കെ നേരെ ഇട്ടു, മുടി ചീകി വെച്ചു ഒന്ന് നോർമൽ ആയി എന്ന് തോന്നിയപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇങ്ങോട്ട് കേറ്റി ഇടേണ്ടിഇരുന്നില്ല. ഇനി ഇപ്പൊ വീട്ടിൽ പോണം എങ്കിൽ വണ്ടി തിരികെ എടുത്തു അവളുടെ വീടിന്റെ മുന്നിൽ കൂടി തന്നെ പോണം. ഇത് ഇപ്പൊ നേരം കുറച്ച് ആയില്ലേ, ഓടി കൂടിയ ആളുകൾ ഒക്കെ തിരികെ പോയി കാണും എന്ന വിശ്വസത്തിൽ വണ്ടി എടുത്തു. പക്ഷെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു എന്ന് ഞാൻ ഉടനെ തിരിച്ചറിഞ്ഞു. എല്ലാരും ഗേറ്റിന്റെ മുന്നിൽ തന്നെ കൂടി നിൽപ്പുണ്ട്. രാത്രി അല്ലേ വണ്ടി മനസ്സിലാവില്ല, വിട്ട് അടിച്ചങ്ങ് പോവാം.
" അമ്മൂസേ ദേ ഏട്ടന്റെ വണ്ടി " ആതു. കുരുപ്പ് സമ്മതിക്കൂല്ല, അവൾ എന്റെ കാർ ചൂടി കാണിച്ചു കൊണ്ട് അമ്മയോട് പറയുകയാണ്. ഇനി രെക്ഷ ഇല്ല എല്ലാരും കണ്ടു, ആരു ഉടനെ തന്നെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. ഞാൻ കാർ ഒതുക്കി ആളുകൾ മാറി, അച്ഛൻ ഗേറ്റ് തുറന്നു തന്നു, ഞാൻ വണ്ടി അകത്ത് പാർക്ക് ചെയ്തിട്ട്,
💬 Comments
View all comments