0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1744
ഗേറ്റിന്റെ അടുത്തേക്ക് ചെന്നു. " എന്താ ഇവിടെ ഒരു ആൾക്കൂട്ടം?? " ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു. " അത് മോനെ ഒരു കള്ളൻ കയറി " അമ്മ. " കള്ളനോ??, എന്നിട്ട് എന്തേലും മോഷണം പോയോ?? ആരേലും കള്ളനെ കണ്ടോ?? " പണി ആകുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കി. " ഞാൻ കണ്ടതാ മോനെ " അയലത്തെ വീട്ടിലെ വാസു അണ്ണൻ. പുള്ളി അത് പറഞ്ഞപ്പോ എന്റെ നെഞ്ചോന്ന് കാളി. " എ.. എന്നിട്ട്?? " ഞാൻ വിക്കി ചോദിച്ചു. " കണ്ടെന്നു മാത്രം അല്ല ആ വളവിൽ വെച്ച് ഞാൻ അവനെ പിടിക്കുക യും ചെയ്തു. പക്ഷെ അവൻ മിടുക്കൻ ആയിരുന്നു എന്റെ കയ്യിൽ നിന്ന് അവൻ വഴുതി പ്പോയി " അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനം ആയി. തള്ള് വാസു എന്നാ പുള്ളിക്കാരനെ ആരുവും ആതുവും ഒക്കെ വിളിക്കുന്നത്. ലോകവിടൽ ആണ് പുള്ളി. " വാസു അങ്കിളേ, കള്ളനെ കാണാൻ എങ്ങനെ ഇരിക്കും. ഏകദേശം ഏട്ടന്റെ സൈസ് ഒക്കെ ഉണ്ടാവുമോ?? " ആതു അത് ചോദിച്ചിട്ട് എന്നെ ഒന്ന് നോക്കി. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?? " ഏയ് മോനേക്കാൾ പൊക്കം ഉണ്ട്. മോന്റെ ഇരട്ടി വണ്ണവും. മോന്റെ അത്രേ ഉള്ളായിരുന്നു എങ്കിൽ ഈ വാസു അണ്ണൻ അവനെ സിമ്പിൾ ആയി പിടിക്കില്ലേ.. പോരാത്തതിന് അവൻ ദേഹത്തു മുഴുവൻ എണ്ണ പുരട്ടി ഇരുന്നു, പിടിച്ചാൽ വഴുതി പോവാൻ അതാണ് അവൻ മിസ്സ്‌ ആയത് " വാസുഅണ്ണൻ. ആതു അന്നേരം എന്നെ ഒന്ന് നോക്കി കൊണ്ട് അമർത്തി മൂളി. " ഇതൊന്നും അല്ല കള്ളൻ. അർജുൻ മോൻ കേൾക്കണം, ഞങ്ങൾ പണ്ട് വയനാട്ടിൽ ആയിരുന്ന കാലം അന്ന് എനിക്ക് മോന്റെ അത്രേയുള്ളൂ പ്രായം..... " വാസുഅണ്ണൻ കത്തി തുടങ്ങി. ഞാൻ വന്ന ഗ്യാപ്പിൽ അവിടെ കൂടിയ ബാക്കി ഉണ്ടയിരുന്നവർ ഗുഡ് നയ്റ്റ് പറഞ്ഞു തടി തപ്പി. എനിക്ക് ഊരാൻ പറ്റില്ലല്ലോ ഞാൻ പെട്ടില്ലേ.. " അജു, മോൻ എന്താ ഇത്രയും വൈകിയത്?? " വാസു അണ്ണന്റെ കത്തി... അല്ല കൊടു വാൾ സഹിക്കുന്നതിന് ഇടയിൽ അമ്മ ചോദിച്ചു.
" ഒരു മീറ്റിംഗ് ഉണ്ടായിരുന്നമ്മേ, അത് കഴിഞ്ഞപ്പോ ഈ ടൈം ആയി " " അർജുൻ മോൻ ശ്രദ്ധിക്കുന്നുണ്ടോ?.. അങ്ങനെ ഞാൻ നോക്കുമ്പോൾ കയ്യിൽ

💬 Comments

View all comments