0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1784
ഏട്ടൻ വന്നിരിക്കുന്നു " അവളുടെ കരച്ചിലിന്റെ ശക്തി കൂടി. ഒരു ഇടിത്തീ പോലെ ആണ് ആ വാക്കുകൾ എന്നിൽ പതിച്ചത്. എന്റെ ഭയം സത്യമാവുകയാണോ?? ഞാൻ വിറക്കുന്ന കാൽവെപ്പുകളോടെ വെള്ള പുതപ്പിച്ചു കിടത്തിഇരിക്കുന്ന ആ ശരീരതിന്റെ അടുത്തേക്ക് ചെന്നു. ഒരു നോക്കെ നോക്കിയുള്ളൂ, ഇനി ഒരിക്കലും കാണാൻ ഇടവരരുത് എന്ന് ഞാൻ ആഗ്രഹിച്ച ആ മുഖം ഞാൻ വീണ്ടും കണ്ടു. ചേതന അറ്റ്. എന്റെ അമ്മ. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. " അജു " മതിലിന്റെ അടുത്ത് എത്തിയ എന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് നന്ദു വിളിച്ചു. " പോവരുത് " " നിനക്ക് നേരത്തെ അറിയാമായിരുന്നു അല്ലേ?? " ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. " അറിയാമായിരുന്നോ " എന്റെ ശബ്ദം ഉയർന്നു. എല്ലാരും ഞങ്ങളെ നോക്കി.
" mm" അവൻ ഒന്ന് മൂളി. ഞാൻ ദേഷ്യതിൽ മുഷ്ടി ചുരുട്ടി അവന്റെ മുഖം നോക്കി ഇടിക്കാൻ പോയി. അവൻ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കണ്ണ് ഇറുക്കി അടച്ചു നിന്നു. എന്റെ കൈ അവന്റെ മുഖത്തു തൊട്ടു തൊട്ടില്ല എന്ന ഭാവത്തിൽ നിന്നു. പിന്നെ ഞാൻ തിരിഞ്ഞ് ദേഷ്യതിൽ അവിടെ കിടന്നിരുന്ന കസേരയിൽ ആഞ്ഞു ചവിട്ടി അത് പൊട്ടി. " എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് എന്റെ മുന്നിൽ നാടകം കളിക്കുകആയിരുന്നല്ലേ?? അവൾ ആരാണ് എന്ന് അറിയാൻ ഞാൻ നെട്ടോട്ടം ഓടുന്നത് കണ്ട് രസിക്കുക ആയിരുന്നല്ലേ?? ഞാൻ കണ്ട് പിടിച്ച കാര്യങ്ങൾ എല്ലാം വന്നു ഞാൻ നിന്നോട് പറഞ്ഞതല്ലേ അപ്പോഴെല്ലാം, നീ നല്ലത് പോലെ അഭിനയിച്ചു. നിനക്ക് മുന്നിൽ ഞാൻ ഒരു കോമാളി ആവുക ആയിരുന്നു. അതൊക്കെ നീ നല്ലത് പോലെ ആസ്വദിച്ചോ?? ആരൊക്കെ എന്നെ ചതിച്ചാലും നീ... ഒരു വാക്ക് ഒരു വാക്ക് എന്നോട് പറയണം എന്ന് നിനക്ക് തോന്നിയോ?? " സങ്കടം വന്നു വാക്കുകൾ കിട്ടാഞ്ഞപ്പോഴും ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു. " ഡാ.. അത് ഞാൻ.. " അവന് എന്തോ എസ്ക്യൂസ്‌ പറയാൻ വന്നു. " വേണ്ട

💬 Comments

View all comments