0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.3K
" രാവിലെ നന്ദു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. " ദാ സത്യഅങ്കിൾ ആണ്, നിന്നെ വിളിച്ചിട്ട് കിട്ടണില്ലന്ന് പറഞ്ഞു എന്നെ വിളിച്ചതാ " അവൻ ഫോൺ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. എന്റെ ഫോൺ ഓഫ്‌ ആയിരുന്നു. സമയം 9 മണി ഒക്കെ കഴിഞ്ഞു ഞാൻ നന്ദുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയതും അവൻ ബാത്‌റൂമിലേക്ക് പോയി. " ഹലോ അച്ഛാ " ഞാൻ ഫോൺ എടുത്തു. " ഡാ നീ പെട്ടന്ന് ഒരിടം വരെ വരണം " " അല്ല അച്ഛാ, ഞങ്ങളുടെ ട്രിപ്പ്‌. ഞാൻ അച്ഛനോട് പറഞ്ഞിരുന്നില്ലേ? " " ഇത് അത്യാവശ്യം ആണ്, വരേണ്ട സ്ഥലം ഒക്കെ നന്ദനോട് പറഞ്ഞിട്ടുണ്ട് അവന്‌ അറിയാം. നീ പെട്ടന്ന് ഇങ്ങ് വാ " എന്നും പറഞ്ഞു അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. അച്ഛന്റെ സംസാരത്തിൽ നിന്ന് സംഗതി ഇത്തിരി സീരിയസ് ആണെന്ന് മനസ്സിലായി. അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞ് വന്നിരുന്നു. " എന്താടാ സംഭവം?? " ഞാൻ അവനോട് ചോദിച്ചു. " ആ... അത്.... പിന്നെ... എനിക്കും കൃത്യമായി അറിയില്ല, നീ വേഗം റെഡി ആവാൻ നോക്ക് " അവൻ തപ്പി കളിച്ചു. " ha ഒരു അഞ്ചു മിനിറ്റ് "എന്നും പറഞ്ഞു കുളിക്കാൻ കയറി. പെട്ടന്ന് തന്നെ ഞാൻ റെഡിവന്നു. അവമ്മാരെ ഒക്കെ ചവിട്ടി എഴുന്നേപ്പിച്ചു ഞങ്ങൾ പോവുന്ന കാര്യം പറഞ് ഇറങ്ങി. " ഇനി എങ്കിലും പറ എങ്ങോട്ടാ പോണേന്ന് " വണ്ടിയിൽ കയറിയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു.

💬 Comments

View all comments