0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.3K
" അതൊക്കെ പറയാം നീ അടങ്ങ് " പറയാം പറയാം എന്ന് പറയുന്നത് അല്ലാതെ അവൻ പറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഏകദേശം മൂന് മണിക്കൂറോളം ആവുന്നു ഞങ്ങൾ ഇപ്പൊ ജില്ല ബോർഡർ ഒക്കെ താണ്ടി പോയി കൊണ്ട് ഇരിക്കുകയാണ്. ചോദിക്കുന്നതിന് ഒക്കെ മുക്കുകേം മൂളുകേം ചെയ്യുന്നത് അല്ലാതെ നന്ദു ഒന്നും പറയുന്നില്ല. അവനെ എന്തോ അലട്ടുണ്ട് എന്ന് വ്യക്തം. ഞാനും ഒരു കാരണം അറിയാത്ത ഒരു അൺഈസിനസ് അനുഭവിക്കുന്നുണ്ട്. ശരിക്കും അത് ഇന്നലെ രാത്രി മുതൽ തുടങ്ങിയത് ആണ്, എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചത് പോലെ ഒരു തോന്നൽ. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു. അന്നേരം ആണ് അവിടെ ഉള്ള കടകളിലെ ബോർഡിൽ കണ്ട സ്ഥലപ്പേരുകൾ ഞാൻ ശ്രദ്ധിക്കുന്നതത്. " ഡാ, ഇവിടെ എവിടെയോ അല്ലേ അവളുടെ ആ കീർത്തനയുടെ വീട്??, സത്യം പറ നമ്മൾ ഇത് എവിടെക്കാ പോണേ?? " ഞാൻ നന്ദുവിനോഡ് ഇത്തിരി ചൂടായി തന്നെ ചോദിച്ചു. " അജു കൂൾ ആവു, നമ്മൾ ദാ എത്തി. നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇപ്പൊ തന്നെ കിട്ടും " നന്ദു അത് പറഞ്ഞു കാർ ഒതുക്കി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി. ഒരു മിഡിൽ ക്ലാസ്സ്‌ വീടിന്റെ മുന്നിൽ ആണ് വണ്ടി നിർത്തി ഇട്ടിരിക്കുന്നത്. വലിച്ചു കെട്ടിയ നീല ടർപ്പായും പന്തലും കസേരകളും ആൾക്കൂട്ടവും അകത്തു നിന്ന് ഉയർന്നു കേൾക്കുന്ന നിലവിളിയും ഒക്കെ ഒരു മരണവീട് ആണെന്ന് പറഞ്ഞു തന്നു. ഞാൻ നന്ദുവിന്

💬 Comments

View all comments