Chapter Title : കടുംകെട്ട് 8 [Arrow]
മതിൽ കെട്ടിന്റെ അകത്തേക്ക് കയറി. ആൾകൂട്ടത്തിൽ പരിചയം ഉള്ള മുഖങ്ങൾ ഞാൻ പരതി, അച്ഛനെ കണ്ടു, രാംഅങ്കിളും ഉണ്ട് അവിടെ ഉള്ള വേറെ ആരെയും എനിക്ക് പരിചയം ഇല്ല. ഇത് ആരുടെ വീട് ആണ്?? ഈ നാട്ടിൽ ഒരു ബന്ധു ഉള്ളതായി കേട്ടു കേൾവി പോലുമില്ല, എന്റെ കണ്ണുകൾ ഉമ്മറത്തേക്ക് പോയി അവിടെ അവളെ ഞാൻ കണ്ടു, അന്ന് അച്ഛന്റെ ഒപ്പം കണ്ട ആ ചെറുക്കനെ കെട്ടിപിടിച്ചു വലിയ വായിൽ കരയുന്ന അവൾ, ഞാൻ തേടി വന്നവൾ കീർത്തന. അവൾക്ക് അരികിൽ അവളെ സമാധാനപ്പെട്ടുത്തികൊണ്ട് അച്ചുവിന്റെ അമ്മ, അച്ചു ആരതി, ജലജ ആന്റി അവർ നാലുപേരും. അങ്ങോട്ട് വന്ന എന്നേയും നന്ദുവിനേം കണ്ട് അവൾ ഒരു നിമിഷം കരച്ചിൽ നിർത്തി.
" അമ്മ.. അമ്മ പോയി നന്ദേട്ടാ... " പിന്നെ അവൾ നന്ദുവിനെ വിളിച്ചു അലറി കരഞ്ഞു. അത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ നന്ദു വിനെ നോക്കി. അവൻ തല താഴ്ത്തി നിന്നു.
" അമ്മ നോക്ക് അമ്മ, ദേ നന്ദേട്ടൻ വാക്ക് പാലിച്ചു, അമ്മേനെ കാണാൻ ഏട്ടനെ കൊണ്ട് വന്നു. കണ്ണ് തുറന്ന് നോക്ക് അമ്മ ദേ ഏട്ടൻ വന്നിരിക്കുന്നു "
അവളുടെ കരച്ചിലിന്റെ ശക്തി കൂടി. ഒരു ഇടിത്തീ പോലെ ആണ് ആ വാക്കുകൾ എന്നിൽ പതിച്ചത്. എന്റെ ഭയം സത്യമാവുകയാണോ?? ഞാൻ വിറക്കുന്ന കാൽവെപ്പുകളോടെ വെള്ള പുതപ്പിച്ചു കിടത്തിഇരിക്കുന്ന ആ ശരീരതിന്റെ അടുത്തേക്ക് ചെന്നു. ഒരു നോക്കെ നോക്കിയുള്ളൂ, ഇനി ഒരിക്കലും കാണാൻ ഇടവരരുത് എന്ന് ഞാൻ ആഗ്രഹിച്ച ആ മുഖം
💬 Comments
View all comments