0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.4K
അത് ഞാൻ.. " അവന് എന്തോ എസ്ക്യൂസ്‌ പറയാൻ വന്നു. " വേണ്ട ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. " ഞാൻ അവനെ തടഞ്ഞു. അവൻ ഒന്നും പറയാതെ തലകുനിച്ചു നിന്നു. " നീ ഡ്രസ്സ്‌ മാറൂ, ഇന്നലെ രാത്രി ആണ് മരിച്ചത്, ഇനിയും വെച്ചോണ്ട് ഇരിക്കാൻ പറ്റില്ല " കുറച്ച് നേരത്തെ മൗനതിന് ശേഷം നന്ദു പറഞ്ഞു. " അവളുടെ കൂടെ ഇരിക്കുന്നവൻ ഇവരുടെ തന്നെ അല്ലേ?? " എന്റെ ചോദ്യത്തിന് അതേ എന്ന അർഥതിൽ നന്ദു തല ആട്ടി. " അവൻ ചടങ്ങുകൾ ചെയ്താൽ മതി. ഞാൻ കൊള്ളിവെച്ചാൽ അവർക്ക് മോക്ഷം കിട്ടില്ല. ആത്മാവ് പോലും വെന്ത് ഉരുകി പോവും " എന്നും പറഞ്ഞു നന്ദുവിന്റെ പോക്കറ്റിൽ നിന്ന് വണ്ടിയുടെ കീയും എടുത്തു ഞാൻ വെളിയിലേക്ക് നടന്നു. നന്ദുവും അച്ഛനും രാം അങ്കിളും ഒക്കെ തടയാൻ നോക്കി എങ്കിലും ഞാൻ നിന്നില്ല. വണ്ടി എടുത്ത് എങ്ങോട്ട് എന്ന് അറിയാതെ വെച്ച് പിടിച്ചു. ഈ യാത്ര തുടങ്ങി യിട്ട് മണിക്കൂറുകൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു എവിടെ എത്തി എന്ന് പോലും യാതൊരു പിടിയും ഇല്ല. മനസ്സ് മൊത്തത്തിൽ ബ്ലാങ്ക് ആണ് വല്ലാത്ത വിഷമം, ആരൊക്ക എന്നെ ചതിച്ചാലും ഞാൻ അതൊക്കെ സഹിക്കും പക്ഷെ നന്ദു. എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് അവൻ എന്നെ ഒരു കോമാളി ആക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകുകയാണ് ഇത്രയും നേരം കഴിഞ്ഞിട്ടും കണ്ണീർ വറ്റിയിട്ടില്ല. ഞാൻ ഒരു കൈ കൊണ്ട്

💬 Comments

View all comments