Chapter Title : കടുംകെട്ട് 9 [Arrow]
ആട്ടി.
" ഞാൻ അത്യാവശ്യം ആയി പുറത്ത് വരെ പോവുകയാണ്, വന്നിട്ട് വിശദമായി സംസാരിക്കാം. ഇപ്പൊ വിശ്രമിക്ക് " എന്റെ തോളിൽ തട്ടി അത് പറഞ്ഞിട്ട് അദ്ദേഹം സുധിയുടെ അമ്മയെ നോക്കി.
" ഇയാൾക്ക് താമസിക്കാൻ ഉള്ള മുറി ഒക്കെ ശരിയാക്കിയിട്ടില്ലേ?? " സുധിയുടെ അമ്മയോട് ആണ് ആ ചോദ്യം.
" ശരിയായിട്ടുണ്ട് അച്ഛാ " സുധിയുടെ അമ്മയുടെ മറുപടി ഉടനെ വന്നു, അച്ഛനോട് ഉള്ള പേടിയും ബഹുമാനവും ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ഒന്ന് തല ആയിട്ട്, അവന്റെ കൃഷ്ണമാമയുടെ കൂടെ പോയി.
" ഇവന് ഏത് മുറിയാ ഒരുക്കിഇരിക്കുന്നുന്നേ?? " സുധിയുടെ അമ്മ.
" മേളിൽ " സുദർശന.
" അത് വേണ്ട അജുവിനു സ്റ്റെപ്പ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആവും, താഴെ ഉള്ള മുറി വല്ലതും മതി " സുധി.
" അത് എങ്ങനെ ശരിയാകും, ഞാൻ ഇന്നലെ മുഴുവൻ കഷ്ട്ടപ്പെട്ട എന്റെ റൂമിന്റെ അടുത്തുള്ള മുറി വൃത്തി ആക്കിയത്, ഇങ്ങേർ അവിടെ കിടന്നോളും, ഞാൻ കാരണം ഉണ്ടായ ആക്സിഡന്റ് അല്ലേ, അപ്പൊ ഇങ്ങേരെ നോക്കേണ്ടത് എന്റെ റെസ്പോൺസബിലിറ്റി ആണ്, ഞാൻ നോക്കിക്കോളാം " അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം അവളുടെ ഭാഗം തന്നെ ജയിച്ചു, ഞാൻ അവൾ പറഞ്ഞ മുറിയിൽ തന്നെ താമസിച്ചു.
ഒരാഴ്ച ആയി ഫുൾടൈം ചാരികിടപ്പ് ആണ്, എഴുനേൽക്കാൻ ഒന്നും പറ്റില്ല. ഉറക്കവും സീൻ ആണ്, എന്റെ കൈ നെഞ്ചിൽ വെച്ച് ബാൻഡ്ഐഡ് കൊണ്ട് ചുറ്റി ഒട്ടിച്ചു വെച്ചിരിക്കുവാണല്ലോ, പ്ലാസ്റർ പോലെ ബലം ഇല്ലാത്ത കൊണ്ട്, കൈന്റെ
💬 Comments
View all comments