Chapter Title : കടുംകെട്ട് 9 [Arrow]
ഇവർ എല്ലാരും ചേർന്ന് എന്നെ കളിയാക്കുവാ, എന്താടാ ഞാൻ വെച്ചു തരുന്ന കറിക്ക് ഒന്നും രുചി ഇല്ലെടാ " എന്നും ചോദിച്ചു കൊണ്ട് ഒരു സ്ത്രീ സുധിയുടെ ചെവിയിൽ പിടിച്ചു.
" ആ അമ്മ വേദനിക്കുന്നു, വിട് വിഡ് " അവൻ ചിണുങ്ങി.
" ഇതാണ് എന്റെ പുന്നാര അമ്മ " പിന്നെ അവൻ എന്നെ പരിചയപ്പെടുത്തി. അന്നേരം ആണ് അകത്തു നിന്ന് ഒരു മനുഷ്യൻ വന്നത്. ഒരു ആറടിയോളം പൊക്കം, 75, 80വയസ്സിന്റെ അടുത്ത് പ്രായം കാണും, എന്നാലും പ്രായത്തിന്റെ യാതൊരു അവശതയും അദ്ദേഹത്തിന് ഇല്ല, നല്ല ബിൽഡ് ചെയ്ത ശരീരം, തലയിൽ മുടി ഒക്കെ ഏകദേശം പൂർണമായും പോയിരിക്കുന്നു, എന്നാൽ നല്ല നീണ്ടു വെളുത്ത താടിഉണ്ട്, നെറ്റിയിൽ ഒരു ചുവന്ന കുറി, ഒരുകാതിൽ ഒരു കടുക്കൻ, കാവി മുണ്ടും തോളിൽ ഒരു ഒറ്റമുണ്ടും ആണ് വേഷം, കഴുത്തിൽ സ്വർണം കെട്ടിയ ഒരു പുലിപ്പല്ല് മാല, കയ്യിൽ കുറച്ചു രുദ്രാക്ഷം, ഗൗരവം തുളുമ്പുന്ന മുഖം, മൊത്തതിൽ നല്ല ആഢ്യത്വം ഉള്ള ഒരു മനുഷ്യൻ. എവിടെക്കയോ എനിക്ക് മുത്തശ്ശനെ ഓർമ്മ വന്നു. അദ്ദേഹം വന്നതും ഞാൻ പോലും അറിയാതെ ഇരുന്ന ഇടത്ത് നിന്ന് എഴുന്നേക്കാൻ ഒന്ന് നോക്കി, പക്ഷെ ബാലൻസ് കിട്ടാഞ്ഞത് കൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. അദ്ദേഹം അത് കണ്ടു, ഇരിക്കാൻ പറയുന്ന പോലെ കൈ കാണിച്ചു.
" ഇതാണോ നിന്റെ ഫ്രണ്ട്?? " സുധിയോട് ആണ് ചോദ്യം. രൂപം പോലെ തന്നെ പവർഫുൾ ആയ ശബ്ദം. അവൻ അതേ എന്ന് പറയുന്ന പോലെ തല
💬 Comments
View all comments