0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
മുത്തശ്ശിയെ പരിചയപ്പെടുത്തി. മുത്തശ്ശിയെ കണ്ടു നല്ല പരിചയം ഉള്ളത് പോലെ... എവിടെ ആ എന്ന് മാത്രം ഓർമ്മ കിട്ടുന്നില്ല. ഹാ ആരതി, അവളുടെ നല്ല കട്ട് ഉണ്ട് മുത്തശ്ശിക്ക്, ഞാൻ അത്ഭുതപ്പെട്ടു. " ഇത് കൃഷ്ണമാമ, ഞങ്ങളുടെ അമ്മാവൻ ആണ് " സുധി അവിടെ ഉണ്ടായിരുന്ന  ഒരാളെ ചൂണ്ടി പറഞ്ഞു, ഞാൻ ഒന്ന് ചിരിച്ചു. പുള്ളിയും. " ഇതാണ് കിച്ചൂസ്, കൃഷ്ണപ്രീയ കൃഷ്ണമാമ യുടെ മൂത്ത മോൾടെ മോള് " സുധി ഒരു അഞ്ചു വയസ്സ് കാരിയെ കാട്ടി പറഞ്ഞു. " അലോ, " ഞാൻ അത് പറഞ്ഞതും അവൾ അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ പിറകിൽ ഒളിച്ചു. " അത് അപർണ, അപ്പു. കൃഷ്ണമാമയുടെ ഇളയ മോള് " ആ പെണ്ണിനെ കാണിച് ആണ് അവൻ അത് പറഞ്ഞത്. " അല്ല അമ്മ എന്തിയെ?? " സുദർശനയാണ് അത് ചോദിച്ചത്. " അവൾ ഇവൻ ഇന്ന് വരും എന്ന് അറിഞ്ഞു, ആ കുന്ത്രാണ്ടത്തി നോക്കി എന്തൊക്കയോ ഉണ്ടാക്കുവാ"  മുത്തശ്ശി അത് പറഞ്ഞപ്പോൾ സുധിയും അവളും  എന്നെ ഒന്ന് നോക്കി. " അതേ അമ്മ യൂട്യൂബിൽ നിന്ന് എന്തോ റെസിപ്പി പരീക്ഷണം ആണ് " അവൾ എന്റെ ചെവിയിൽ പറഞ്ഞു. സുധിയുടേം അവളുടെം ഭാവത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.  അവർ രണ്ടുപേരും ബസ്റ്റോഫ്‌ ലക്ക് പറയും പോലെ കൈ കാണിച്ചു. " അല്ല, എനിക്ക് മരുന്ന് തീരുന്ന വരെ ലൈറ്റ് ഫുഡ്‌ മാത്രമല്ലെ കഴിക്കാൻ പറ്റൂ?? " ഞാൻ അത് ചോദിച്ചപ്പോൾ എല്ലാരും ചിരിച്ചു. "

💬 Comments

View all comments