0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
കാലൻ മിക്കവാറും എന്റെ പൊക കാണും. അപ്പോഴേക്കും കഞ്ഞി വാങ്ങാൻ പോയ അവൾ വന്നു. കൈ മേലാത്ത കൊണ്ട് സുധി ആണ് എനിക്ക് കഞ്ഞി കോരി തന്നത്. ഞങ്ങൾ മൂനും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഫുഡ്‌ കഴിച്ചു. ഒരാഴ്ച ഫുൾ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞാൻ സുധിയുടേം സുദർശനയുടേം  കൂടെ അവരുടെ തറവാട്ടിലേക്ക് പോയി. ദേവമഠം. അത്യാവശ്യം വലിയ തറവാട് ആണ്. ഞങ്ങളുടെ പോലെ മോഡിഫൈ ചെയ്തത് ഒന്നുമല്ല, നല്ല പഴമയുടെ പ്രൗഢി തുളുമ്പുന്ന ഒരു തറവാട്. പടിപ്പുര കടന്ന് കാർ അകത്ത് കയറി. ഞങ്ങൾ ഇറങ്ങി, എനിക്ക് നേരെ നിൽക്കാൻ പറ്റിയില്ല തല ചുറ്റുന്ന പോലെ തോന്നി. ഒരുമാതിരി അഞ്ചാറു തവണ വട്ടം കറങ്ങിയിട്ട് നേരെ നിൽക്കുമ്പോൾ ഉള്ള ഫീൽ. വീഴാൻ പോയ എന്നെ  സുദർശന താങ്ങി. ഞാൻ അവളുടെ തോളിൽ കയ്യിട്ട് നിന്നു അപ്പൊഴേക്കും സുധിയും കൂടി വന്ന് എന്നെ പിടിച്ചു. ഞങ്ങൾ അകത്തു കയറി. ഉമ്മറത്തു തന്നെ എല്ലരും ഉണ്ടായിരുന്നു. അവർ എന്നെ ഹാളിലെ സോഫയിൽ ഇരുത്തി. " ഇതാണോ ദേവാ നിന്റെ കൂട്ടുകാരൻ " സുധിയുടെ മുത്തശിആണ്. അവൻ അതേ എന്ന ഭാവത്തിൽ തല ആട്ടി. " ദേവൻ, മോന്റെ കാര്യം പറഞ്ഞായിരുന്നു. ആശുപത്രിയിൽ വന്നു കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ് " അവന്റെ മുത്തശ്ശി എന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.  ഞാൻ ചുമ്മാ ചിരിച്ചു കാണിച്ചു.
" ഡാ ഇത് ലെച്ചുസ്, ലക്ഷ്മിയമ്മ എന്റെ മുത്തശ്ശി. " സുധി എനിക്ക് അവന്റെ

💬 Comments

View all comments