0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
മുതുക് വല്ലാതെ ചൊറിയുകയും നീറുകയും ചെയ്യുന്നുണ്ട്, പക്ഷെ കൈ എത്തുന്നില്ല. പോരാത്തതിന് ചെറുതായി പനികോൾ കൂടെ ഉണ്ട് നല്ല ചൂട്.
" എന്താ ആലോചിക്കുന്നേ?? " ഞാൻ നോക്കിയപ്പോൾ ദർശു ആണ്, ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ തല ആട്ടി. അവൾ എനിക്ക് ഉള്ള കഞ്ഞിയും കൊണ്ട് വന്നത് ആണ്. " സുധി എന്തിയെ?? " ഞാൻ ചോദിച്ചു. സാദാരണ കഞ്ഞി തരുന്നത് അവൻ ആണ്. " ഏട്ടൻ ബിസി ആണ്, എന്തെ ഏട്ടൻ തന്നാൽ മാത്രേ കഴിക്കൂ, മാറിയാതക്ക് തിന്നോ " അവൾ കലിപ്പിൽ എന്റെ ചുണ്ടിന്റെ  നേരെ അവൾ സ്പൂൺ നീട്ടി. വേറെ വഴി ഇല്ലാതെ ഞാൻ വാ തുറന്നു. അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച് അവൾ എനിക്ക് കഞ്ഞി കോരി തന്നു.  അത് കഴിഞ്ഞ് ഒരു കലത്തിൽ വെള്ളവും ആയി അവൾ വന്നു. " എന്താ ഉദ്ദേശം?? " ഞാൻ ചോദിച്ചു " എന്ത് ഉദ്ദേശം, മേല്‌ തുടക്കണ്ടേ?? " എന്നും പറഞ്ഞ് ഒരു തുണി ആ കലത്തിൽ മുക്കി പിഴിഞ്ഞു എന്റെ നേരെ വന്നു. " ഞാൻ തുടച്ചോളാം " ഞാൻ അവളുടെ കയ്യിൽ നിന്ന് ആ തുണി വാങ്ങി കൊണ്ട് പറഞ്ഞു. " എന്നാ ശരി " എതിർ ഒന്നും പറയാതെ എന്റെ കയ്യിൽ ലേക്ക് ആ തുണി വെച്ചു തന്നു. ഞാൻ എന്റെ നെഞ്ച് ഒക്കെ തുടച്ചു, ബട്ട് അപ്പോഴാണ് ഒരു പ്രശ്നം, ഞാൻ എങ്ങനെ എന്റെ കയ്യും മുതുകും തുടയ്ക്കും. ഞാൻ ഒരു നിമിഷം ഒന്ന്

💬 Comments

View all comments