Chapter Title : കടുംകെട്ട് 9 [Arrow]
പോയി.
" വാ നടക്ക് " അവൾ പോയതും കണ്ണനും സുധിയും എന്നേയും കൂട്ടി നടന്നു. അമ്പലപറമ്പിൽ നിന്ന് മാറി, വെള്ള പഞ്ചാര മണൽ ഉള്ള ഒരു കുന്നിൽ ആണ് ഞങ്ങൾ എത്തിയത്. അവന്മാർ ഉടനെ ആ മണലിൽ ഇരുന്നു. എന്താണ് ഉദ്ദേശം എന്ന് അറിയില്ല എങ്കിലും ഞാനും ഇരുന്നു. കണ്ണൻ അരയിൽ നിന്ന് ഒരു കുപ്പി എടുത്തു വെച്ചു, സുധി ഗ്ലാസും വെള്ളവും. അടിപൊളി.
" അപ്പൊ എങ്ങനാ തുടങ്ങുവല്ലേ?? " കണ്ണൻ,
" പിന്നല്ല, അങ്ങട് കമത്തുക " ഞാൻ പറഞ്ഞു , ഞങ്ങൾ മൂന്നും ഒഴിച്ച് അടി തുടങ്ങി.
" ഏതാടാ ആ ചെക്കൻ?? " അടിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു.
" ഏത് ചെക്കൻ?? " കണ്ണൻ
"ഹാ, നേരത്തെ പ്രശ്നം ഉണ്ടാക്കിയവൻ, അവൻ ഏതാ " ഞാൻ
" ഓ ലവൻ, സഞ്ജീവ്. ഞങ്ങളുടെ പോലെ തന്നെ അത്യാവശ്യം വലിയ വേറെ ഒരു തറവാട് ഇവിടെ ഉണ്ട്, കുളത്തിങ്കൽ തറവാട്. അവിടത്തെ ഇലമുറയിൽ ഉള്ള പുത്രൻ ആണ് അവൻ. രണ്ടു തറവാടുകളും തമ്മിൽ വർഷങ്ങൾ നീണ്ട കുടി പകയാണ്. ഞങ്ങളും അത് കൈ മാറി കൊണ്ടേ ഇരിക്കുന്നു. ഇതേ പോലെ ഉത്സവം നടക്കുമ്പോ ഇവനും ഇവന്റെ ഏട്ടന്മാരും ചേർന്ന് എന്തേലും ചെറിയ കാര്യം ഉണ്ടാക്കും ഞങ്ങൾ നല്ല തേമ്പ് കൊടുത്തു വിടും അത് ഇങ്ങനെ കിടന്നു പുകയും, ലാസ്റ്റ് മഹോത്സവത്തിന്റെ അന്ന് ഒരു കൂട്ടതല്ല് നടക്കും. ഇത് ഞങ്ങടേം അവന്മാരുടേം അച്ഛൻ അപ്പുപ്പന്മാരായി ഉത്സവത്തോട് അനുബന്ധിച്ച നടത്തി വരുന്ന ഒരു ആചാരം ആണ്. സാധാരണ ഞാനോ കണ്ണനോ ആണ് കൊടുക്കാറുള്ളത് ഇത്തവണ നീ കൊടുത്തു. അത് വിട്ട് കള " സുധി അത് പറഞ്ഞു ചിരിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു അടി കണ്ടിന്യൂ ചെയ്തു.
" അല്ലടാ, ദേ അപ്പുവിന്റെ മെഡിസിൻ ഫൈനൽ ഇയർ ആയി, കുറച്ചു നാളുകൂടെ കഴിഞ അവൾ ഒരു ഡോക്ടർ ആവും, അമ്മായി കല്യാണകാര്യം ഒക്കെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്താ നിങ്ങളുടെ ഉദ്ദേശം?? " സുധി ആത് ചോദിച്ചപ്പോൾ കണ്ണന്റെ മുഖം മാറി. ഞാൻ എന്താ കാര്യം എന്ന ഭാവത്തിൽ അവരെ നോക്കി.
" നമ്മുടെ അപ്പുവും ഇവനും വർഷങ്ങളായി പ്രണയത്തിൽ ആണ്, വീട്ടിൽ പറയാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. " സുധി.
" നിന്നെ ഇവിടെ എല്ലാർക്കും ഇഷ്ടം അല്ലേ??
💬 Comments
View all comments