Chapter Title : കടുംകെട്ട് 9 [Arrow]
നോക്കി അടിച്ചു. ഞാൻ കയ്യിലെ പിടുത്തം വിട്ടു അവൻ പുറകിലേക്ക് വീണു പോയി.
" ഡാ " എന്ന് അലറി കൊണ്ട് വേറെ ഒരുത്തൻ പാഞ്ഞു വന്നു, കറങ്ങി ചാടി അവൻ എന്റെ തല നോക്കി കിക്ക് ചെയ്തു. ഞാൻ വെട്ടി തിരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിൽ ചവിട്ടി. പക്ഷെ ആണ് കിക്ക് അത്ര ശക്തി ഇല്ലായിരുന്നു, കാരണം തലയും ശരീരവും നല്ലത് പോലെ ഷേക്ക് ആയത് കൊണ്ട് ആവണം, വീണ്ടും എന്റെ തല ചുറ്റുന്ന പോലെ തോന്നി, ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി. അന്നേരം ദർശു എന്നെ പിടിച്ചു.
" അയ്യോ, എന്ത് പറ്റി, ദേ ചെവിയിൽ നിന്ന് ചോര വരുന്നു " അവൾ കരയുന്ന പോലെ ചോദിച്ചു. അന്നേരം ഞാൻ എന്റെ ചെവിൽ തൊട്ടു നോക്കി, ശരിയാണ് ചോര വരുന്നുണ്ട്.
"ഏയ് എനിക്ക് ഒന്നുമില്ല. " ഞാൻ അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. അന്നേരം ആദ്യം വീണവൻ എഴുന്നേറ്റു, ഞങ്ങളുടെ നേരെ വന്നു. അവൻ എന്റെ മുഖം നോക്കി പഞ്ച് ചെയ്തു.
' damn ' ഈ കണ്ടിഷനിൽ എനിക്ക് അവനെ തടുക്കാൻ പറ്റില്ല. എന്റെ മുഖത്ത് ആ പഞ്ച് ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുന്നേ ബലിഷ്‌ഠമായ ഒരു കൈ വന്നു അവന്റെ കൈ പിടിച്ചു നിർത്തി. മുത്തശ്ശൻ. പുള്ളിയെ കണ്ടതും അവന്റ കണ്ണിൽ ഭയം വന്നു നിറഞ്ഞു.
" ha, ഗുരുക്കൾ വന്നു. ആ ചെക്കന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. " ചുറ്റും കൂടി നിന്നവർ പിറുപിറുത്തു. മുത്തശ്ശൻ വിരൽ കറക്കി അവന്റെ കയ്യിൽ കുത്തി. അവൻ ഒന്ന് ശബ്‌ദിക്കാൻ പോലും പറ്റാതെ നിന്നു. അവന്റെ കണ്ണുകൾ ഒക്കെ തുറിച്ചു വന്നു. കയ്യിലെ ഞരമ്പുകൾ ഒക്കെ പിടച്ചു.
" ഡാ, ഇവനേം വിളിച്ചോണ്ട് പോവാൻ നോക്ക് " അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ ആളോട് ആണ് മുത്തശ്ശൻ അത് പറഞ്ഞത്. ഉടനെ തന്നെ അവനെയും വിളിച്ചോണ്ട് അവർ സ്ഥലം കാലി ആക്കി.
" ഞാൻ
💬 Comments
View all comments