0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 1163
കാരണം വീണ്ടും..... വീണ്ടും.... " ദർശു വുതുമ്പുകയാണ് " എടോ എനിക്ക് ഒന്നുമില്ല " ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. ആ തലകറക്കം മാറിഇരിക്കുന്നു. " തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ,"  മുത്തശൻ ആണ്. ഞാൻ ഇല്ല എന്ന അർഥത്തിൽ തല ആട്ടി. അപ്പോഴേക്കും സുധിയും കണ്ണനും വന്നു " എന്താ എന്ത് പറ്റി?? " ആൾക്കൂട്ടം കണ്ടിട്ട് ആവും അവൻ ചോദിച്ചു. " ആ സഞ്ജീവ് വീണ്ടും പ്രശ്നം ഉണ്ടാക്കി!" ദർശു നടന്ന സംഭവങ്ങൾ പറഞ്ഞു കൊടുത്തു. " അവനു കിട്ടിയത് ഒന്നും പോരെ?? " കണ്ണൻ. " നീ വാടാ " സുധി കലിപ്പിൽ കണ്ണനെ വിളിച്ചു.
" വേണ്ട, ഇന്ന് ഇനി പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട, കൊടുക്കേണ്ടത് ഇയാൾ കൊടുത്തിട്ടുണ്ട് " മുത്തശ്ശൻ അത് പറഞ്ഞപ്പോൾ അവന്മാർ രണ്ടും മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അപ്പോഴേക്കും ക്ഷേത്ര ഭാരവാഹികൾ ആരോ മുത്തശ്ശനെ വിളിച്ചോണ്ട് പോയി. " ദർശു, അപ്പു ഒക്കെ ആൽത്തറയുടെ അവിടെ ഉണ്ട്. അവിടെക്ക് ചെല്ല്, ഞങ്ങൾ വന്നോളാം " സുധി ദർശു നോട്‌ പറഞ്ഞു. അവൾ തല ആട്ടിയിട്ട് അങ്ങോട്ട്‌ നടന്നു പിന്നെ ഒന്ന് തിരിഞ്ഞു നിന്നു. " ഏട്ടാ പ്രശ്നത്തിന് ഒന്നും പോവരുത്, അങ്ങേർക്ക് മേലാത്തത് ആണെന്ന് ഓർമ്മ വേണം " അവൾ എപ്പോഴുത്തയും പോലെ അധികാര സ്വരത്തിൽ പറഞ്ഞു. " ഓംബ്രാ " സുധി, അത് പറഞ്ഞപ്പോൾ ഒന്ന് ഇളിച്ചു കാണിച്ചിട്ട് അവൾ പോയി. " വാ നടക്ക് " അവൾ പോയതും കണ്ണനും സുധിയും എന്നേയും കൂട്ടി നടന്നു. അമ്പലപറമ്പിൽ നിന്ന് മാറി, വെള്ള പഞ്ചാര മണൽ ഉള്ള ഒരു കുന്നിൽ ആണ് ഞങ്ങൾ എത്തിയത്. അവന്മാർ ഉടനെ ആ മണലിൽ ഇരുന്നു. എന്താണ് ഉദ്ദേശം എന്ന് അറിയില്ല എങ്കിലും ഞാനും ഇരുന്നു. കണ്ണൻ അരയിൽ നിന്ന് ഒരു കുപ്പി എടുത്തു വെച്ചു, സുധി ഗ്ലാസും വെള്ളവും. അടിപൊളി. " അപ്പൊ എങ്ങനാ തുടങ്ങുവല്ലേ?? " കണ്ണൻ, " പിന്നല്ല, അങ്ങട് കമത്തുക " ഞാൻ പറഞ്ഞു

💬 Comments

View all comments