0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
നീ ചെയ്യണ്ട ചടങ്ങുകൾ ഒക്കെ ഇല്ലേ?? " അവൻ അത്ഭുതം കൂറി. " അത്... സോറി ഡാ. അവർ എനിക്ക് ജന്മം കൊണ്ട് മാത്രം ആണ് അമ്മ, കർമം കൊണ്ട് ആ സ്ത്രീ എന്റെ ആരുമല്ല. അവരെ കുറച്ചു പറയുന്ന പോയിട്ട് ആലോചിക്കുന്ന പോലും എനിക്ക് ഇഷ്ടം അല്ല. അതോണ്ടാ നിന്നോട് പറയാതിരുന്നത്. " ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്നും പറഞ്ഞില്ല.  മൗനം പാലിച്ചു.
" എന്നാ ശരി, നീ എഴുന്നേക്ക്, നമുക്ക് അകത്തു കയറേണ്ട പൂരം കണ്ട് അമ്പലപറമ്പിൽ നടക്കാം " അവൻ വീണ്ടും നിർബന്ധിച്ചപ്പോൾ ഞാൻ അവന്റെ കൂടെ ചെന്നു. വലിയ ഒരു അമ്പലം ആണ്. ഒന്നാമത്തെ ദിവസം ആയിട്ട് പോലും നല്ല തിരക്ക് ഉണ്ട്. ഒരുപാട് കടകളും അവിടെ ഉണ്ടായിരുന്നു. ഇരുട്ട് വീഴുന്ന വരെ ഞങ്ങൾ അവിടെ നടന്നു. സുധി അവന്റെ കൂട്ടുകാരെ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു. രാത്രി ആയതോടെ അമ്പലത്തിന്റെ ഭംഗി കൂടി. പല വർണത്തിലെ ബൾബ്കളും മറ്റും എങ്ങും തെളിഞ്ഞു നിന്നു. താലങ്ങളും ഒക്കെ ആയി ആളുകൾ വന്നു, ചെണ്ട മേളങ്ങളും വെടി ഒച്ചകളും മുഴങ്ങി. താലങ്ങൻ പിടിച്ചോണ്ട് വന്നവരുടെ കൂട്ടത്തിൽ ദർശുവും അപ്പുവും  ഉണ്ടായിരുന്നു. ഒപ്പം കിച്ചുവും, കിച്ചു ഫ്രണ്ടിൽ കൊച്ചു കുട്ടികളുടെ കൂട്ടത്തിൽ ആണ്. ആള് നല്ലത് പോലെ തളർന്നിട്ടുണ്ട്, പക്ഷെ താലം കയ്യിൽ നിന്ന് മാറ്റാൻ അവൾക്ക് താല്പര്യം ഇല്ല അതും കൊണ്ട് നടക്കണം എന്ന വാശിയിൽ ആണ്. അവളുടെ അമ്മ അമല എന്തൊക്കെയോ പറയുന്നുണ്ട് ആള് കേൾക്കുന്നു പോലുമില്ല. ഞാൻ അതൊക്കെ

💬 Comments

View all comments