Chapter Title : കടുംകെട്ട് 9 [Arrow]
കണ്ട് പുഞ്ചിരിചു.
ഒരു ഇളം നീല അഫ്സാരി ആണ് ദർശു ഇട്ടിരിക്കുന്നത്. അതിൽ അവൾ അതിനു സുന്ദരി ആണ്, കഴിഞ്ഞ ദിവസം കാവിൽ വെച്ച് ആരതിയെ സെറ്റ് സാരിയിൽ കണ്ടത് ഓർമ വന്നു. അല്ല ഞാൻ എന്തിനാ ഇപ്പൊ അത് ഓർക്കുന്നെ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തു വീണ്ടും ദർശുവിനെ നോക്കി. അത് അവൾ കണ്ടു. എന്താ എന്ന ഭാവത്തിൽ അവൾ പിരികം പൊക്കി. ഞാൻ ഒന്നുമില്ല എന്ന് തല ആട്ടി കാണിച്ചു അന്നേരം അവൾ ഒന്ന് ചിരിച്ചു. പിന്നെ ആളുകൾ നടന്നു തുടങ്ങിയപ്പോൾ താലത്തിന്റെ ഒപ്പം അമ്പലത്തിന്റെ ഉള്ളിലേക്ക് നടന്നു. ഞാനും സുധിയും കണ്ണനും അവരുടെ വേറെ ഒന്ന് രണ്ടു കൂട്ടുകാരും കൂടെ അമ്പല പറമ്പിൽ ബൈക്ക് ഒക്കെ വെക്കുന്ന അവിടെ ആണ് ഇരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോ ദർശു ഞങ്ങളുടെ അരികിലേക്കു ഓടി വന്നു.
" ഏട്ടാ, ഈ സാധനത്തിനെ കുറച്ച് നേരത്തേക്ക് ഞാൻ എടുക്കുകയാ " എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ സുധിയോട് പറഞ്ഞു.
" വോ ആയിക്കോട്ടെ " അവൻ പറഞ്ഞു തീർന്നതും അവൾ എന്നെ വലിച്ചോണ്ട് ഓടി.
" പെണ്ണേ പതുക്കെ " ഞാൻ പറഞ്ഞു. എന്നാ അവൾക്ക് വലിയ കൂസൽ ഇല്ല. എന്നേം കൊണ്ട് ഒരു കടയിലേക്ക് ആണ് അവൾ പോയത്. നല്ല തിരക്ക് ഉണ്ട്.
" മാറ് മാറ് മാറ് " അവർ ആളുകളെ വകഞ്ഞു മാറ്റി ഇടിച്ചു കയറി. വളകളും മാലകളും ഒക്കെ ഉള്ള കടയാണ്. അത് കൊണ്ട് തന്നെ ചുറ്റും പെണ്ണുങ്ങൾ
💬 Comments
View all comments