Chapter Title : കടുംകെട്ട് 9 [Arrow]
അവൻ ഒന്ന് ചിരിച്ചു.
" ഇല്ലടാ, ഇനിപ്പോ ഉണ്ടേലും നിനക്ക് തല കറങ്ങുന്നത് ആണെന്ന് പറഞ് ഊരാല്ലോ " കണ്ണൻ
" അത് ഐഡിയ " ഞങ്ങൾ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ആൽതറയുടെ അങ്ങോട്ട് നടന്നു.
" ഏയ് ഡീസന്റ് ആവ്, ഡീസന്റ് ആവ്" അവരെ ദൂരെന്ന് കണ്ടപ്പോൾ സുധി പറഞ്ഞു. ഞങ്ങൾ മൂന് പേരും പരമാവധി മാന്യമായി നടന്നു ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ കിച്ചുവും ദർശുവും തമ്മിൽ എന്തോ വാ നിറച്ചു പറയുകയാണ്.
" എന്നതാ കിച്ചൂസ് പറയുന്നേ?? " ഞാൻ കിച്ചുവിന്റെ രണ്ട് സൈഡിലേക്ക് കെട്ടി വെച്ചിരിക്കുന്ന മുടിയിൽ ചെറുതായി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. അവൾ ഒന്ന് ഞെട്ടി പിന്നെ ഞാൻ ആണെന്ന് കണ്ടപ്പോൾ കൈ ചുരുട്ടി എന്റെ കാലിൽ ഇടിച്ചു.
" അത് അപ്പച്ചി, മൂക്ക് കുത്തുന്ന..... " അവൾ ഇടിച്ചു കഴിഞ്ഞു പറഞ്ഞു എന്നാൽ അത് പൂർത്തി ആക്കുന്നതിന് മുന്നേ ദർശു അവളുടെ വാ പൊത്തി പിടിച്ചു.
" മൂക്കുത്തി?? " ഞാൻ ചോദിച്ചു.
" അത് ഒന്നുമില്ല.... അവളു ചുമ്മാ " ദർശു വിക്കി പറഞ്ഞു. പിന്നെ എന്നെ ഒന്ന് അടിമുടി നോക്കി. കിച്ചുവിനെ താഴെ നിർത്തിയിട്ട് എന്റെ അടുത്തേക്ക് വന്നു, എന്റെ കോളറിൽ പിടിച്ചു
" ഊതിക്കെ " അവൾ അത് പറഞ്ഞപ്പോ ഞങ്ങൾ മൂന് പേരും ഞെട്ടി, സുധി കൈ കൊണ്ട് അവന്റെ തന്നെ വാ പൊത്തി.
" ഏ.... " ഞാൻ
" നിങ്ങൾ കള്ള് കുടിച്ചോ?? ഊതാൻ... " അവൾ കലിപ്പ് ആണ്.
" ഞാനോ ഏയ്... " ഞാൻ തപ്പി കളിച്ചു.
" എന്നാ ഊത്... " അവൾ വിടാൻ ഉദ്ദേശം ഇല്ല, ഞാൻ പതിയെ ഒന്ന് ഊതി.
" aww, എന്തൊരു നാറ്റാ ഇത്?? " അവളുടെ മുഖം ചുളുങ്ങി
" നാറ്റോ??, സ്മെൽ ഇല്ലാത്ത ഐറ്റം ആ " ഞാൻ പറഞ്ഞപ്പോൾ ദേഷ്യതിൽ അവൾ എന്നെ ഒന്ന് നോക്കി.
" അപ്പൊ കുടിച് എന്ന് സമ്മതിച്ചു, മരുന്ന് കഴിക്കാൻ
💬 Comments
View all comments