Chapter Title : കടുംകെട്ട് 9 [Arrow]
ഭംഗി ഉള്ള മൂക്കുത്തി ആണ് ഇത്
" ചേട്ടാ ഇതിന് എത്രയാ?? " ഞാൻ കടക്കാരനോട് ചോദിച്ചു.
" 50 രൂപ " അയാൾ പറഞ്ഞപ്പോ ഞാൻ അത് എടുത്തു കൊടുത്തു. ആ മൂക്കുത്തി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു
" ഇത് ആർക്കാ?? " ദർശു അത് ചോദിച്ചപ്പോൾ അവളിൽ ചെറിയ കുശുമ്പും ആകാംഷയും ഉണ്ടായിരുന്നോ??
" ഇത് എന്റെ കെട്ടിയോൾക്ക് പിന്നെ കൊടുക്കാൻ വാങ്ങിയതാ " ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് മറുപടി പറഞ്ഞു. അന്നേരം അവൾ ഒന്ന് ഞെട്ടി. പിന്നെ എന്തോ ആലോചിച്ചു മുഖത്തു നാണം കലർന്ന ഒരു ചിരി വിടർന്നു. അവൾ എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കടയിലേക്ക് നോക്കി.
' എന്റെ കെട്ടിയോൾക്ക് കൊടുക്കാൻ ' ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്?? അതിനേക്കാൾ ഉപരി ഞാൻ എന്തിനാ ഇത് വാങ്ങിയത്. അവൾക്ക് ആ ആരതിക്ക് കൊടുക്കാൻ ആണോ?? No വേ. Bullshit. ഞാൻ എന്തിനാ ഇപ്പൊ അവളെ ഓർക്കുന്നെ...
" എടി മോളെ നിനക്ക് ഈ മാല നല്ലത് പോലെ ചേരും " ഒരു ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോൾ ഒരുത്തൻ ഒരു മാല ദർശുവിന്റെ കഴുത്തിൽ വെക്കാൻ നോക്കുകയാണ്. അവൾ കുതറാൻ നോക്കുന്നു. ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചു.
" നീ ഏതാടാ ഒറ്റകയ്യാ, മാറി നില്ല് ഇല്ലേൽ നിന്റെ മറ്റേ കയ്യും ഓടിയും " അവൻ അത് പറഞ്ഞു.
" എന്റെ കൈ ഓടിക്കാൻ മാത്രം ഉള്ള ബലം ഈ
💬 Comments
View all comments